Local
കോതമംഗലം കന്നി 20-പെരുന്നാൾ; 25 -ന് കൊടിയേറും, ക്രമീകരണങ്ങൾ ഇങ്ങനെ

കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20- പെരുന്നാൾ ഈ മാസം 25-ന് കൊടിയേറും.പത്തുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണ സമതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാൾ ആണ് ഈ വർഷം ആഘോഷിക്കുന്നത്.യാക്കോ ബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത അഭി.ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടേയും, എബ്രാഹാം മോർ സേവേറിയോസ് തിരുമേനിയുടേയും കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ തീമോത്തിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ക്ലീമ്മീസ്,മാത്യൂസ് മോർ അപ്രേം, മാത്യൂസ് മോർ അന്തീമോസ്, മാത്യൂസ് മോർ ഈവാനിയോസ് പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെയും സഹകാർമ്മികത്വത്തിലുമാണ് ആഘോഷ പരിപാടികൾ നടക്കുക.
സംസ്ഥാന സർക്കാരിൻ്റെ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. കൊടിയേറ്റ് മുതൽ പെരുന്നാൾ സമാപിയ്ക്കുന്നത് വരെയുള്ള പ്രാർത്ഥനകളുടെയും ചടങ്ങുകളുടെയും വിവരങ്ങൾ ചുവടെ
സെപ്തംബർ 25 ന് രാവിലെ 6:30 പ്രഭാത നമസ്കാരവും 7:15 ന് വി.അഞ്ചിന്മേൽ കുർബ്ബാന വൈകിട്ട് 4 മണിക്ക് ചക്കാലക്കുടിചാപ്പലിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം ധൂപ പ്രാർത്ഥനയ്ക്ക് ശേഷം അഞ്ച് മണിക്ക് ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി ഫാ. ജോസ് പരത്തുവയിലിൽ കൊടിയുയർത്തും.
5:15 ന് ഗ്രീൻ പ്രോട്ടോകോൾ ഉദ്ഘാടനവും 6 മണിക്ക് സസ്യാനമസ്കാരവും നടക്കും.സെപ്തംബർ 25 മുതൽ ഒക്ടോബർ 1 വരെ എല്ലാ ദിവസവും ഞായർ ഒഴികെ വി.അഞ്ചിന്മേൽ കുർബ്ബാന ക്രമീകരിച്ചിരിക്കുന്നു.
സെപ്തംബർ 26 വ്യാഴാഴ്ച കൽക്കുരിശ് പെരുന്നാൾ ആയി ആചരിക്കും.വി. കുർബ്ബാനാനന്തരം പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും.
ഉച്ച കഴിഞ്ഞ് 3 മണിക്കാണ് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം ക്രമീകരിച്ചിട്ടുള്ളത്.സെപ്തംബർ 28-ാം തീയതി ശനിയാഴ്ച 6 മണിക്ക് സന്ധ്യാനമസ്ക്കാരം നടക്കും.പിന്നാല വൈദ്യത ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കും.
ഒക്ടോബർ 13 വരെ ദീപാലങ്കാരം ഉണ്ടായിരിക്കുന്നതാണ്. സെപ്തംബർ 29 ഞായറാഴ്ച രാവിലെ 5.15 ന് പ്രഭാത നമസ്കാരം 6നും , 7.15 നും, 8.45 നും വി.കുർബ്ബാന ,10.30ന് സർവ്വമത സമ്മേളനം വൈകിട്ട് 6ന് സന്ധ്യാ നമസ്ക്കാരം, 6.30 ന് വി.കുർബ്ബാന എന്നിവയും നടക്കും.
സെപ്തമ്പർ 30 തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് കലവറ നിറയ്ക്കൽ ചടങ്ങ് (പെരുന്നാൾ നേർച്ചസദ്യയ്ക്കുള്ള ഉൽപ്പന്ന ശേഖരണം) ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 6.45 ന് പ്രഭാത നമസ്കാരം,7.30 ന് വി.മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. തീർത്ഥാടകർക്ക് രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നേർച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണ്. 3 മണിക്ക് മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോക്കും.
5 മണിക്ക് തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണം നൽകും.ഹൈറേഞ്ച് മേഖലയ്ക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയ്ക്ക് മുവാറ്റുപുഴ കവലയിലും വടക്കൻ മേഖലയ്ക്ക് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയ്ക്ക് ചക്കാലക്കുടിചാപ്പലിലും സ്വീകരണം നൽകും.5:30 ന് പ്രവാസി തീർത്ഥാടക സംഗമം നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ളതീർഘാടക സംഘങ്ങളെ സ്വീകരിക്കും.
6.30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ മെത്രാപ്പോലിത്തന്മാരുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ നമസ്ക്കാരം നടക്കും.
8 മണിക്ക് മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രീഗോറിയോസ്
പെരുന്നാൾ സന്ദേശം നൽകും.
10 മണിക്ക് നഗരം ചുറ്റി പ്രദക്ഷിണം നടക്കും.
151 പൊൻ വെള്ളി കുരിശുകളുടെ അകമ്പടിയോടെ പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, സെൻ്റ്. ജോർജ്ജ് കത്തീഡ്രൽ,മലയിൻകീഴ് കുരിശ്, എം.ബി.എം.എം. ആശുപത്രി, ടൗൺ കുരിശ്, എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കണ്ടറി റോഡ് വഴി തിരിച്ചെത്തും. കരിമരുന്ന് .
ഒക്ടോബർ 3 വ്യാഴാഴ്ച രാവിലെ 5.00 മണിക്ക് പ്രഭാത നമസ്കാരം ,5.30 ന്
അഭി. ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന
വി. കുർബ്ബാനയും 6.45ന് അഭി. ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന
വി.കുർബ്ബാനയും ഉണ്ടായിരിയ്ക്കും.
8 :30 ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലുംവി. കുർബ്ബാന .
ശേഷം പെരുന്നാൾ സന്ദേശം
10.30 ന് നേർച്ചസദ്യ പള്ളിയുടെ പടിഞ്ഞാറ് വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലിൽ.
2 മണിക്ക് പ്രദക്ഷിണം പള്ളിയിൽ നിന്ന് പുറപ്പെട്ട് കിഴക്കേ അങ്ങാടിയിൽ കൂടി കോഴിപ്പിള്ളി കുരിശ് ചക്കാലക്കുടി വി. യൽദോ മാർ ബസേലിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പള്ളിയിൽ തിരിച്ചെത്തും.
തുടർന്ന് ആശീർവ്വാദം 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോകും. 6 മണിക്ക് സന്ധ്യാനമസ്കാരം.
ഒക്ടോബർ 4 വെള്ളിയാഴ്ച 7 മണിക്ക് പ്രഭാത നമസ്കാരം 8 മണിക്ക്
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അഭി. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും വി.മൂന്നിന്മേൽ കുർബ്ബാന .
9 മണിക്ക് പാച്ചോർ നേർച്ച 10.30 ന് ലേലം വൈകിട്ട് 4 മണിക്ക് കൊടിയിറക്ക് 6.15 ന് സന്ധ്യാനമസ്ക്കാരം .
പെരുന്നാളിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കെ സ് ആർ ടി സി പ്രത്യേക സർവ്വീസുകൾ നടത്തും. 12 ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകൾ ഏകോപിപ്പിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരിക്കിയിട്ടുണ്ട്.
ഒക്ടോബർ 6 ന് രണ്ടാം കൂനൻ കുരിശ് സത്യത്തിൻ്റെ വാർഷിക ആഘോഷവും നടക്കും.
പത്രസമ്മേളനത്തിൽ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, വലിയ പള്ളി വികാരി ഫാ. നോബി വെട്ടിച്ചിറ, ഫാ. ജോസ് തച്ചേത്തു കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ, വലിയപള്ളി ട്രസ്റ്റിമാരായ ബാബു കുര്യാക്കോസ് പീച്ചക്കര,എൽദോസ് കണ്ണാപറമ്പേൽ, കെ.കെ. ചാണ്ടി കറുകപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.
latest news
എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.
latest news
മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.
മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.
പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.
-
Uncategorized7 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local9 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news7 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local8 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized7 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local8 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login