Connect with us

Local

കോതമംഗലം കന്നി 20 പെരുന്നാൾ; ഗ്രീൻപ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തി

Published

on

കോതമംഗലം:മർത്തോമാ ചെറിയ പള്ളിയിൽ ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന കന്നി 20 പെരുന്നാളിൻ്റെ ഭാഗമായി നഗരത്തിൽ ഗ്രീൻപ്രോട്ടോക്കോൾ സന്ദേശയാത്ര നടത്തി.

ലക്ഷക്കണക്കിന് വിശ്വാസികൾ സംബന്ധിയ്ക്കുന്ന പെരുന്നാൾ ആഘോഷം
ഗ്രീൻ പോപ്രോട്ടോക്കോൾ പ്രകാരം മതിയെന്ന് വിവിധ വകുപ്പ് മേധാവികളും പള്ളി ഭരണസമതിയംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ധാരണയായിരുന്നു.

ഇതോടനുബന്ധിച്ചുള്ള ബോധവൽക്കരത്തിൻ്റെ ഭാഗമായിട്ടാണ് സന്ദേശ യാത്ര നടത്തിയത്.മാർ ബേസിൽ ഹയർ സെക്കൻ്റെറി സ്കൂളിലെ എസ് പി സി കോഡറ്റുകളുടെയും,നഗരസഭ ഹരിത സെന അംഗങ്ങളുടെയും നേതൃത്വത്തിലാണ് സന്ദേശ യാത്ര നടത്തിയത്.

നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച സന്ദേശ യാത്ര കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി റ്റി ബിജോയ് ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളിയിലായിരുന്നു യാത്രയൂടെ സമാപനം. ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്ത് വയലിൽ, ട്രാഫിക്ക് എസ് എച്ച് ഒ ബഷീർ സി പി, എസ് ഐ മാരായ എൽദോസ് കുര്യക്കോസ്, ഷാജഹാൻ സി എ , സി പി ഒ ഷിയാസ്, പി.എ , നഗരസഭ ഹെൽത്ത് സൂപ്രവൈസർ ഷൈൻ,അദ്ധ്യാപകരായ എൽദോസ്, ഷൈനി എന്നിവർ പങ്കെടുത്തു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

അഴിമതിയും കർഷക ദ്രോഹ നടപടികളും അവസാനിപ്പിക്കണം; കെഎസ്‌കെറ്റിയു മറയൂർ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തും

Published

on

By

മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 30-ന് മറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച നടത്തും.

മാർച്ച് രാവിലെ 10-ന് സി പി എം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കൾ പ്രസംഗിയ്ക്കും.

മറയൂരിലെ കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പാക്കാനും, കർഷകർക്ക് യഥാസമയം തൊഴിലാളികളെ ലഭിക്കാനും സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത കാർഷിക തൊഴിൽ സേന രൂപീകരിക്കുക,ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുക,10-ൽ അധികം വീടുകൾ വിറ്റത് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതിയിൽ മാനദണ്ഡം മറികടന്ന് ഇഷ്ടക്കാർക്ക് വീട് എഗ്രിമെന്റ് വയ്ക്കുന്നത് അവസാനി പ്പിക്കുക,ജലനിധി ഫിൽട്ടർ ടാങ്ക് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക,ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

കുമ്മിട്ടാംകുഴി,പട്ടികാട്, ചെറുവാട് ഉന്നതികളിൽ സ്ഥലം ഉള്ളവർക്ക് അവിടെ തന്നെ വീട് നിർമ്മിക്കാൻ അനുമതി നൽകുക,ഇന്ദിരാ നഗറിൽ വന്യമൃഗശല്യം മൂലം വീട് വച്ച് താമസിക്കാൻ കഴിയാത്തവർക്ക് ഒറ്റ സ്ഥലത്ത് വീട് നിർമ്മിക്കാൻ അനുമതി നൽകുക,നട്ടുവളർത്തിയ മരം മുറിക്കാൻ അനുമതി നൽകുക,കൃഷിക്ക് വെള്ളം എത്തിക്കാൻ പദ്ധതി തയ്യാറാക്കാൻ പ്രത്യേക ഗ്രാമസഭ വിളിച്ച് തീരുമാനം എടുക്കുകയും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യുക തുടങ്ങിവ ഉൾപ്പെടെ 11 ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്.

Continue Reading

latest news

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; മറയൂരിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി

Published

on

By

മറയൂർ : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മറയൂർ കൃഷിഭവനിൽ നിന്നും പച്ചക്കറി വിഭാഗത്തിലെ തൈകൾ വിതരണം തുടങ്ങി.

മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ദീപ അരുൾ ജോതി ഉൽഘാടനം ചെയ്തു.തെങ്ങും തൈകൾ കുരുമുളക് തൈകൾ എന്നിവയുടെ അപേക്ഷയും സ്വീകരിച്ചു തുടങ്ങി.

തെങ്ങിൻ തൈകൾ 50 രൂപ നിരക്കിലും കുരുമുളക് തൈകൾ സൗജന്യമായിട്ടുമാണ് കർഷകർക്ക് ലഭിയ്ക്കുക.

കുരുമുളക് തൈകൾക്ക് വസ്തുവിന്റെ കരമടുക്കിയ രസീതും ആധാർ കാർഡും അപേക്ഷയോടൊപ്പം ഹാജരാക്കണം. കരമടച്ച രസീത് ഇല്ലാത്തവർ അതാത് വാർഡിലെ മെമ്പറിൽ നിന്നുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു

പച്ചക്കറി തൈകൾ എല്ലാവർക്കും ലഭിക്കാത്തതിനെത്തുടർന്ന് കൃഷിഓഫീസ് പരിസരത്ത്  സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ പ്രതിഷേധിച്ചു.

കർഷക തൊഴിലാളി യൂണിയൻ മറയൂർ ഏരിയ പ്രസിഡണ്ട്  ജയിംസ് മാത്യു കൃഷിഭവൻ ഉദ്യോഗസ്ഥരുമായി നടത്തിയചർച്ചയിൽ  വൈകാതെ കൂടുതൽ തൈകൾ എത്തിച്ച് വിതരണം നടത്താൻ ധാരണയായി.

Continue Reading

latest news

കുത്തൊഴുക്ക് ശക്തം,തിരച്ചിൽ വിഫലം ;പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്നും ചാടിയ ആളെ കണ്ടെത്തിയില്ല,തിരച്ചിൽ തുടരുന്നു

Published

on

By

അടിമാലി : പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ പനംകൂട്ടി സ്വദേശി കാട്ടുവിളയിൽ ബെന്നി വിൻസൻ്റിനെ കണ്ടെത്താനായില്ല.

ഇന്നലെ വൈകിട്ടാണ് ഇയാൾ പുഴയിലേയ്ക്ക് ചാടിയത്. ചാടും മുമ്പ് വിൻസൻ്റ് ആത്മഹത്യ ഭീഷിണി മുഴക്കിയതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഉടൻ അടിമാലി ഫയർഫോഴ്സും സ്കൂബ ടീം അംഗങ്ങളും തിരച്ചിൽ ആരംഭിച്ചിരുന്നു.

കുത്തൊഴുക്കും വെളിച്ചക്കുറവും മൂലം ഇന്നലെ നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു

Continue Reading

Trending

error: Content is protected !!