Connect with us

latest news

തിരച്ചിലിന് 80 അംഗ സംഘം,ഒപ്പം ഡോക്ടര്‍ ഉള്‍പ്പെടെ മെഡിയ്ക്കല്‍ ടീമും; “സാധു”വിനെ തിരയാന്‍ വനംവകുപ്പ് തയ്യാറാക്കിയത് വമ്പന്‍ കര്‍മ്മപദ്ധതി

Published

on

കോതമംഗലം ;ഭൂത്താന്‍കെട്ട് വനമേഖലയിലേയ്ക്ക് കടന്ന്, അപ്രത്യക്ഷനായ നാട്ടാന പുതുപ്പള്ളി “സാധു”വിനെ തിരയാന്‍ വനംവകുപ്പ് തയ്യാറാക്കിയത് വമ്പന്‍ കര്‍മ്മപദ്ധതി.

തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി എത്തിച്ച നാട്ടാനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന പുതുപ്പള്ളി സാധുവും ഒപ്പമുണ്ടായിരുന്ന മണികണ്ഠനും തമ്മില്‍ ഇന്നലെ വൈകിട്ട് ഏറ്റുമുട്ടിയിരുന്നു.




ഷൂട്ടിംഗ് കഴിഞ്ഞ് ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ പാതയോരത്ത് ലോറിയില്‍ കയറ്റാനായി ആനകളെ എത്തിച്ചു,ഇവിടെ വച്ചാണ് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.


ആക്രമണം ഉണ്ടായ അവസരത്തില്‍ ഭയവിഹ്വലനായ സാധു സമീപത്തേ വനമേഖലയിലേയ്ക്ക് ഓടിമറിയുകയായിരുന്നു. വൈകിട്ട് 5 മണിയോടെയായിരുന്നു ആനകള്‍ ഏറ്റുമുട്ടിയത്.

വനത്തിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പാപ്പാന്റെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് തന്നെ പലഭാഗത്തും തിരച്ചില്‍ ആരംഭിച്ചിരുന്നു.

തിരച്ചിലിന് ഇറങ്ങിയത് 80 അംഗസംഘം

വനപാലകരും ഉടമയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറസ്റ്റ് വാച്ചര്‍മാരും ഉള്‍പ്പെടുന്ന 80 അംഗ സംഘം 6 ഗ്രൂപ്പുകളായി തിരഞ്ഞാണ് തിരച്ചിലിനിറങ്ങിയത്.ഇന്ന് രാവിലെ 6 മണിയോടെ തിരച്ചില്‍ ആരംഭിച്ചു.

ഉന്നത അധികൃതര്‍ നല്‍കിയ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ സംഘത്തിന് രൂപം നല്‍കിയത്.ആനയെ കണ്ടെത്തിയാല്‍ സ്വീകരിയ്‌ക്കേണ്ട നടപടികളെക്കുറിച്ചും അധികൃതര്‍ സംഘാംഗങ്ങളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

വനമേഖലയില്‍ കണ്ട കാല്‍പ്പാടും പിണ്ഡവുമാണ് ആനയെ കണ്ടെത്താന്‍ സാഹയകമായത്.

രാത്രി മുഴുവന്‍ പെട്രോളിംഗ്,
കാട്ടാനക്കൂട്ടം എത്താതിരിയ്ക്കാനും കരുതല്‍

ഉള്‍ക്കാട്ടിലേയ്ക്ക് കടന്നാല്‍ കാട്ടാനക്കൂട്ടം സാധുവിനെ ആക്രമിയ്ക്കാനുള്ള സാധ്യതയായിരുന്നു വനംവകുപ്പ് അധികൃതര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ഇത് കണക്കിലെടുത്ത് കാട്ടാനക്കൂട്ടം മേഖലയില്‍ എത്തുന്നുണ്ടോ എന്നറിയാന്‍ രാത്രി പെട്രോളിംഗ് ശക്തിപ്പെടുത്തി.

നേരം പുലരും വരെ പെട്രോളിംഗ് സംഘം വനമേഖലയില്‍ ചുറ്റിക്കറങ്ങി.ആന സമീപ വനമേഖലയിലേയ്ക്ക് കടന്നാല്‍ കണ്ടെത്താന്‍ പ്രയാസമാവും എന്നുള്ള നിഗമനവും പെട്രോളിംഗ് ശക്തിപ്പെടുത്തുന്നതിന് കാരണമായി.

തുണ്ടംഫോറസ്റ്റ് സ്‌റ്റേഷന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനപ്രദേശത്ത് ആന ഉണ്ടാവും എന്നായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കൂട്ടല്‍.ഇത് ശരിയായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.ഇന്ന് രാവിലെ ആനയെ കണ്ടെത്തിയത് ഏകദേശം ഈ ദൂരപരിധിയ്ക്കുള്ളിലാണെന്നാണ് ലഭ്യമായ വിവരം.

സാധു നാട്ടുകാരുടെ പ്രിയങ്കരന്‍

ഇന്നലെ വൈകിട്ട് ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വനമേഖലയിലേയ്ക്ക് ഓടിമറയുകയും ഇന്ന് രാവിലെ കണ്ടെത്തുകയും ചെയ്ത ഗജവീരന്‍ പുതുപ്പള്ളി സാധുവിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം.

പുതുപ്പള്ളി കേശവന്‍ കഴിഞ്ഞാല്‍ മേഖലയിലെ ആനപ്രേമികളുടെ ഇഷ്ടക്കാരനാണ് പുതുപ്പള്ളി സാധു.സാധു കാടുകയറിയെന്ന വാര്‍ത്ത പ്രദേശവാസിരളില്‍ വലിയ ഞെട്ടല്‍ സൃഷ്ടിച്ചിരുന്നു.

വിവരം അറിഞ്ഞ് നാട്ടുകാരില്‍ ചിലരും ഏതാനും ആന പ്രേമികളും രാവിലെ തന്നെ ഭൂതത്താന്‍കെട്ടില്‍ എത്തിയിരുന്നു.പാപ്പാന്‍ അടക്കമുള്ളവര്‍ ഈ സമയം കാട്ടില്‍ തിരച്ചിലിനിറങ്ങിയിരുന്നു.

 






latest news

പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

Published

on

By

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.




മൂന്നാര്‍ എ ഇ ഒ ശരവണന്‍,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര്‍ ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്‌കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.

സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.

 






Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

latest news

ഇഞ്ചത്തൊട്ടിയില്‍ ആനകള്‍ക്കായി പടുതാക്കുളമൊരുക്കി വനപാലകര്‍

Published

on

By

കോതമംഗലം ; കാട്ടാനകള്‍ക്ക് കുടിക്കാനും വെള്ളത്തില്‍ കളിക്കാനുമായി പടുതാകുളം ഒരുക്കി വനപാലകർ. ഇഞ്ചത്തൊട്ടി മുനിപ്പാറയിലൊരുക്കിയ കുളത്തിനു ചുറ്റും ഉച്ചകഴിഞ്ഞാല്‍ ആനകളുടെ കൂത്താട്ടമാണ്.

വെള്ളം കുടിച്ച ശേഷം തുമ്പിക്കൈകൊണ്ട് മേലാകെ വെള്ളം ചീറ്റിച്ച്‌ കുളിച്ച ശേഷമാണ് ആനകള്‍ മടങ്ങുന്നത്. പെരിയാറില്‍ വെള്ളം കുടിക്കാനും നീരാടാനും പതിവായി വന്നിരുന്ന വഴി സൗരോർജ വേലികെട്ടി അടച്ചതോടെയാണ് ആനക്കൂട്ടത്തിന് വെള്ളം കിട്ടാതായത്.




ദിവസവും വേലിക്കരികില്‍ വന്ന് എത്തിനോക്കി ആനക്കൂട്ടം നിരാശരായി മടങ്ങുന്ന കാഴ്ച കണ്ടാണ് വനപാലകർ കുളം നിർമിക്കാൻ മുന്നിട്ടിറങ്ങിയത്. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി പ്രകാരം ഒരാഴ്ച മുൻപാണിത് ഒരുക്കിയത്.


ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മണ്ണുമാന്തികൊണ്ട് എട്ടു മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും കുളം കുഴിച്ച്‌ അടിയില്‍ ചാക്കിട്ട് പ്ലാസ്റ്റിക് പടുത വിരിച്ച്‌ വെള്ളം നിറയ്ക്കുകയായിരുന്നു.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ ജി.ജി. സന്തോഷ്, ടി.എ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷൻ ജീവനക്കാർ ചേർന്ന് ഒരു ദിവസംകൊണ്ട് ഇതിന്റെ പണിതീർത്തു.

മുനിപ്പാറ ക്ഷേത്രത്തിനു സമീപത്തെ പടുതാകുളത്തില്‍ ആനകളെത്തുന്നത് റോഡില്‍ നിന്നാല്‍ കാണാം. പെരിയാറില്‍നിന്ന് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പടുതാകുളത്തില്‍ നിറയ്ക്കുന്നത്. ആനകളൊഴിയുമ്പോള്‍ മ്ലാവടക്കമുള്ള മൃഗങ്ങളും വെള്ളം തേടി എത്തുന്നുണ്ട്.






Continue Reading

Trending

error: Content is protected !!