latest news
കവളങ്ങാട് മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം-സിപിഐഎം

കോതമംഗലം: കവളങ്ങാട് മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് സിപിഐഎം കവളങ്ങാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

കവളങ്ങാട് മേഖലയിൽ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ സമീപകാലത്ത് വന്യമൃഗശല്യം രൂക്ഷമാണ്.കോതമംഗലം എംഎൽഎ ആന്റിണി ജോണിന്റെ ഇടപെടലിനെത്തുടർന്ന് പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ട് ഇത്തരം മേഖലകളിൽ ഹാങ്ങിംങ് ഫെൻസിങ്ങ് സ്ഥാപയിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ മേഖലകളിലേയ്ക്ക് പ്രതിരോധ സംവിധാനങ്ങൾ വ്യാപിയക്കുകയും ഇതുവഴി വന്യമൃഗശല്യം ഫലപ്രദമായി തടയുന്നതിനും നടപടിവേണം.കർഷകരെയും സാധാരണ ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്നതിന് കൂടുതൽ ശക്തമായ നടപടികളും ആവശ്യമാണ്.സമ്മേളനം അഭിപ്രായപ്പെട്ടു.
ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഊന്നുകൽ സഹകരണ ബാങ്ക് ഓഡിറ്റോറിയം ) നടന്നു.
88 പ്രതിനിധികൾ പങ്കെടുത്തു.സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.എ കെ സാബു,സൗമ്യ സനൽ , എം എസ് പൗലോസ് എന്നിവർ പ്രസീഡയമായി സമ്മേളനം നിയന്ത്രിച്ചു.
സമ്മേളനം 13 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷിബു പടപറമ്പത്താണ് സെക്രട്ടറി.പൊതുസമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം ജോയി പി മാത്യു അധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ എ അൻഷാദ് , ലോക്കൽ സെക്രട്ടറി ജോയി പി മാത്യു, ഏരിയ കമ്മിറ്റിയംഗങ്ങളായ ഷിബു പറമ്പത്ത്,പി എം ശശികുമാർ, കെ ഇ ജോയി,എം എം ബക്കർ, മനോജ് നാരായണൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും റെഡ് വാളണ്ടിയർ പരേഡും നടന്നു.
latest news
മറയൂരിൽ സ്ഥലം “വിൽപ്പന”യെച്ചൊല്ലി വിവാദം;പഞ്ചായത്തിന്റെ സ്ഥലം റിസോർട്ട് മാഫിയ്ക്ക് വിറ്റെന്ന് പരാതി,കഴമ്പില്ലന്ന് വെളിപ്പെടുത്തി ആരോപണ വിധേയരും

മറയൂർ; പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള സ്ഥലം കൃതൃമരേഖകൾ ചമച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി നേതാക്കളും ചേർന്ന് റിസോർട്ട് മാഫിയ്ക്ക് കൈമാറിയതായി പരാതി.

മറയൂർ ഇന്ദിരാനഗറിൽ പാർപ്പിട പദ്ധതിയ്ക്കായി മറയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിയ സ്ഥലമാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയതായി പരാതി ഉയർന്നിട്ടുള്ളത്.
സംഭവം സംബന്ധിച്ച് സിപിഎം ഇന്ദിരാനഗർ ബ്രാഞ്ച് സെക്രട്ടറി കനകാസ്യൻ ടി കെ മുഖ്യമന്ത്രി,തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി,ഇടുക്കി ജില്ലാകളക്ടർ,മറയൂർ പഞ്ചായത്ത് സെക്രട്ടറി,മറയൂർ പോലീസ്,വിജിലൻസ് ഡയറക്ടർ,ജില്ല പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.
ഭവനരഹിതർക്ക് വീട് നിർമ്മിച്ചുനൽകുന്നതിനായി മറയൂർ പഞ്ചായത്ത് വാങ്ങിയ സ്ഥലം 2001 -2004 കാലഘട്ടത്തിൽ ഫ്‌ലോട്ടുകളായി തിരിച്ച് അർഹർക്ക് നൽകിയിരുന്നു.
ഇത്തരത്തിൽ സ്ഥലം ലഭിച്ച ഭഗവതിയമ്മ മരണപ്പെട്ടിരുന്നു.ഇതെത്തുടർന്ന് സ്ഥലം അധാരം ചെയ്ത് കൈമാറുന്ന നടപടികൾ പൂർത്തിയായിരുന്നില്ല.
ഈ സാഹചര്യത്തിൽ,ഇവരുടെ ഉറ്റവർക്ക് അവകാശപ്പെട്ട സ്ഥലം പരാതിയിൽ പ്രതിസ്ഥാനത്തുള്ളവർ റിസോർട്ട് മാഫിയ്ക്ക് വിറ്റതായിട്ടാണ് ആരോപണം.
എന്നാൽ പരാതിയിൽ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും ഭഗവതിഅമ്മയുടെ ബന്ധുകൂടുയായ താൻ അതിർത്തി തിരച്ചിടുന്ന കാര്യത്തിന് മാത്രമാണ് ഇടപെട്ടതെന്നും ബി ജെ പി ജില്ലാകമ്മറ്റിയംഗം അയ്യപ്പൻ കൃഷ്ണൻ പറഞ്ഞു.
സ്ഥലം ഇപ്പോഴും മറയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണെന്നും ഈ സ്ഥതിയിൽ ഈ സ്ഥലം ആർക്കും കൈമാറ്റം ചെയ്യാനാവില്ലന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ് പ്രതികരിച്ചു.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
-
Uncategorized11 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login