Local
മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം- 2024 ന് തിരി തെളിഞ്ഞു

മൂവാറ്റുപുഴ: കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുക, കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ശാസ്ത്രോത്സവം -2024 ഒക്ടോബർ 15, 16 തീയതികളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തപ്പെടുന്നു.
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐടി മേളകളിലായി വിവിധ മത്സരയിനങ്ങളിലായി കുട്ടികൾ ഈ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നു.
ശാസ്ത്രോത്സവം- 2024 ന്റെ ഔദ്യോഗിക ഉദ്ഘാടനം മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ പതിനഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു.


മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു.മൂവാറ്റുപുഴ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.



ചടങ്ങിൽ എംബിഐടിഎസ് എൻജിനീയറിങ് കോളേജ് മുൻ പ്രിൻസിപ്പലും രാജഗിരി എൻജിനീയറിങ് കോളേജ് പ്രൊഫസറുമായ ഡോക്ടർ സോജൻ ലാൽ മുഖ്യ പ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഡിഇഒ സുമ ആർ ,വാർഡ് കൗൺസിലർ രാജ ശ്രീ രാജു, അഡ്വക്കേറ്റ് ബേസിൽ പൗലോസ്, പിടിഎ പ്രസിഡൻറ് നിർമല എച്ച്എസ്എസ് , എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് മൂവാറ്റുപുഴ, പ്രിൻസിപ്പൽ എസ് എ ജി എച്ച്എസ്എസ് ബിജി. ടി.ജി , സിസ്റ്റർ റാണി അഗസ്റ്റിൻ, പ്രിൻസിപ്പൽ എസ് എ ജി എച്ച് എസ് മൂവാറ്റുപുഴ ജൂലി ഇട്ടിക്കാട്ട് , പ്രിൻസിപ്പൽ ടി ടി വി എച്ച്എസ്എസ് മൂവാറ്റുപുഴ സന്തോഷ് ടിബി, പ്രിൻസിപ്പൽ എബനേസർ എച്ച്.എസ്.എസ് വീട്ടൂർ ബിജു കുമാർ, എച്ച്എം ഫോറം സെക്രറിമുഹമ്മദ് കെ. എം, എച്ച്എം എസ്എൻഡിപി എച്ച്എസ്എസ് വി എസ് ധന്യ,എച്ച്എം ഇൻചാർജ് ജിഎച്ച്എസ്എസ് റഹ്മത്ത് പി. എം. പേഴയ്ക്കാപ്പിള്ളി എന്നിവർ ശാസ്ത്രോത്സവത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ചടങ്ങിന് മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പ്രോഗ്രാം കോഡിനേറ്ററുമായ ഡോ. ആന്റണി പുത്തൻകുളം സ്വാഗതവും, മൂവാറ്റുപുഴ ഉപജില്ല സോഷ്യൽ സയൻസ് കൺവീനറും പ്രോഗ്രാം കോഡിനേറ്ററുമായ അമ്പിളി മോഹനൻ കൃതജ്ഞതയും അർപ്പിച്ചു.





latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.



പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.





Local
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.
ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.


വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.








Local
പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.







-
Uncategorized6 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local7 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news5 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local7 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized6 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local7 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login