Connect with us

latest news

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

Published

on

കോതമംഗലം : യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികത്സയിൽ കഴിയുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി ചികത്സയിൽ കഴിയുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




രക്തസമ്മർദത്തിലെ വ്യതിയാനമടക്കമുള്ള അസുഖങ്ങൾ പരിഹരിക്കാൻ തീവ്രശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


ബസേലിയോസ്് പൗലോസ് ത്രിതീയന്റെ പിൻഗാമിയായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. എറണാകുളം ജില്ലയിലെ പുത്തൻകുരിശാണ് വാഹയുടെ സ്വദേശം. 1929 ലാണ് ജനനം. 1958 ഒക്ടോബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്.1974ൽ മെത്രോപ്പോലീത്തയായി.

2000ൽ പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു.മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള ബാവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നു.

യാക്കോബായ സഭയുടെ രണ്ടാമത്തെ കാതോലിക്കയാണ്. 24 വർഷം കാതോലിക്കാ പദവി അലങ്കരിച്ചു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1929 ജൂലൈ 22 നാണ്‌സി എം തോമസ് എന്ന തോമസ് പ്രഥമന്റെ ജനനം.

95 വയസ് പിന്നിട്ടിരുന്നു. കൗമാരത്തിൽ പോസ്സ്റ്റൽ ഡിപാർട്ടമെന്റിൽ അഞ്ചലോട്ടക്കാരനായി ജോലി നോക്കി.പരമ്പരാഗതമായി വൈദികരുടെ കുടുംബമാണ് തോമസ്പ്രഥമൻ ബാവയുടേത്.

കുടുംബത്തിലെ 43 ത്തെ വൈദികനാണ് അദ്ദേഹം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗമാണ്.

1952 ൽ പൗലൂസ് മാർ ഫിലക്സീനോസ് മെത്രാപ്പാലീത്തയിൽ നിന്ന് കടമറ്റം പള്ളിയിൽ വെച്ച് ശെമ്മാശ പട്ടം ഏറ്റു. 1958 ൽ മഞ്ഞനിക്കര ദയാറായിൽ ഏലിയാസ് മാർ യൂലിയോസ് മെത്രോപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം ഏറ്റു.

ഇടവക പള്ളിയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ്,മൂക്കന്നൂർ, വെള്ളത്തൂവൽ,കിഴുമുറി തുടങ്ങിയ പള്ളികളിൽ വൈദികനായി സേവനമനുഷ്ടിച്ചു.

സഭയുടെ വടക്കേ ഇന്ത്യൻ മിഷൻ, പൗരസ്ത്യ സമാജം എന്നിവയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.

1967- 1974 കാലയളവിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സെക്രട്ടറിയായിരുന്നു.സഭാ തർക്കത്തിന്റെ മൂർധന്യ കാലയളവിൽ 1973 ഡിസംബർ 8ന് അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

1974 ഫെബ്രുവരി 24 ന് ദമാസ്‌കസിൽ വെച്ച് യാക്കൂബ് തൃതീയൻ തോമസ് മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രോപ്പാലീത്തയായി വാഴിച്ചു.

സഭാ തർക്കവുമായി ബന്ധപ്പെട്ട് 604 കേസുകൾ ബാവായുടെ പേരിലുണ്ട്. 70 കളുടെ അവസാനം മൂന്ന് മെത്രാപ്പോലീത്തമാരും ചുരുക്കം ഭദ്രാസനങ്ങളും ഉണ്ടായിരുന്ന യാക്കൊബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രാപ്പോലീത്തമാരും ആയിരത്തിൽ അധികം വൈദികരുമുള്ള പ്രസ്ഥാനമായി മാറ്റുന്നതിൽ നിർണായക നേതൃത്വം നൽകി.

സഭയുടെ ആദ്യ കാതേലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാലം ചെയ്തതിന് പിന്നാലെ 2000 ഡിസംബറിൽ നിയുക്ത കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ടു.

2002 ജൂലൈ 26ന് ഇഗ്‌നാത്യോസ് സഖാ പ്രഥമൻ പാത്രീയാർക്കീസ് തോമസ് പ്രഥമൻ എന്ന പേരിൽ സഭയുടെ രണ്ടാമത്തെ കാതോലിക്കയായി വാഴിച്ചു. സഭയുടെ പാത്രിയാർക്കീസിനെ വാഴിക്കാനുള്ള നിയോഗവും തോമസ് പ്രഥമന് ലഭിച്ചു.

2014 മാർച്ച് 31 ന് നടന്ന സഭയുടെ ആഗോള സിനഡിൽ അധ്യക്ഷത വഹിച്ചു.ആ യോഗത്തിൽ വെച്ച് മാർ അപ്രേം രണ്ടാമനെ പാത്രിയാർക്കീസായി തെരഞ്ഞെടുത്തു. 2014 മെയ് 29 ന് അപ്രേം രണ്ടാമനെ ദമാസ്‌കസിൽ നടന്ന ചങ്ങിൽ പാത്രീയാർക്കീസായി വാഴിച്ചു.

2019 ൽ മലങ്കര മെത്രോപ്പോലീത്തയുടെ ചുമതല ഒഴിഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രേം രണ്ടാമൻ പാത്രിയാർക്കീസിന്റെ കേരള സന്ദർശനത്തിനിടെ പുത്തൻകുരിശിൽ നടന്ന പരിപാടിയിലാണ് തോമസ് പ്രഥമൻ ബാവ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.

മുഖ്യമന്ത്രി അനുശോചിച്ചു

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം.

അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത.

ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.






latest news

പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

Published

on

By

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.




മൂന്നാര്‍ എ ഇ ഒ ശരവണന്‍,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര്‍ ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്‌കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.

സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.

 






Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

latest news

ഇഞ്ചത്തൊട്ടിയില്‍ ആനകള്‍ക്കായി പടുതാക്കുളമൊരുക്കി വനപാലകര്‍

Published

on

By

കോതമംഗലം ; കാട്ടാനകള്‍ക്ക് കുടിക്കാനും വെള്ളത്തില്‍ കളിക്കാനുമായി പടുതാകുളം ഒരുക്കി വനപാലകർ. ഇഞ്ചത്തൊട്ടി മുനിപ്പാറയിലൊരുക്കിയ കുളത്തിനു ചുറ്റും ഉച്ചകഴിഞ്ഞാല്‍ ആനകളുടെ കൂത്താട്ടമാണ്.

വെള്ളം കുടിച്ച ശേഷം തുമ്പിക്കൈകൊണ്ട് മേലാകെ വെള്ളം ചീറ്റിച്ച്‌ കുളിച്ച ശേഷമാണ് ആനകള്‍ മടങ്ങുന്നത്. പെരിയാറില്‍ വെള്ളം കുടിക്കാനും നീരാടാനും പതിവായി വന്നിരുന്ന വഴി സൗരോർജ വേലികെട്ടി അടച്ചതോടെയാണ് ആനക്കൂട്ടത്തിന് വെള്ളം കിട്ടാതായത്.




ദിവസവും വേലിക്കരികില്‍ വന്ന് എത്തിനോക്കി ആനക്കൂട്ടം നിരാശരായി മടങ്ങുന്ന കാഴ്ച കണ്ടാണ് വനപാലകർ കുളം നിർമിക്കാൻ മുന്നിട്ടിറങ്ങിയത്. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി പ്രകാരം ഒരാഴ്ച മുൻപാണിത് ഒരുക്കിയത്.


ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മണ്ണുമാന്തികൊണ്ട് എട്ടു മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും കുളം കുഴിച്ച്‌ അടിയില്‍ ചാക്കിട്ട് പ്ലാസ്റ്റിക് പടുത വിരിച്ച്‌ വെള്ളം നിറയ്ക്കുകയായിരുന്നു.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ ജി.ജി. സന്തോഷ്, ടി.എ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷൻ ജീവനക്കാർ ചേർന്ന് ഒരു ദിവസംകൊണ്ട് ഇതിന്റെ പണിതീർത്തു.

മുനിപ്പാറ ക്ഷേത്രത്തിനു സമീപത്തെ പടുതാകുളത്തില്‍ ആനകളെത്തുന്നത് റോഡില്‍ നിന്നാല്‍ കാണാം. പെരിയാറില്‍നിന്ന് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പടുതാകുളത്തില്‍ നിറയ്ക്കുന്നത്. ആനകളൊഴിയുമ്പോള്‍ മ്ലാവടക്കമുള്ള മൃഗങ്ങളും വെള്ളം തേടി എത്തുന്നുണ്ട്.






Continue Reading

Trending

error: Content is protected !!