Connect with us

news

കോതമംഗലം മെന്റർ അക്കാഡമിയിൽ മനുഷ്യാവകാശ ദിനം ആചരിച്ചു

Published

on

കോതമംഗലം ; ഐ എം എ കോതമംഗലവും യൂണിറ്റും മെന്റർ കെയർ ഫൗണ്ടേഷനും സംയുക്തമായി മനുഷ്യാവകാശ ദിനം ആചരിച്ചു.

മെൻറർ അക്കാദമി ഹാളിൽ നടന്ന ദിനാചരണം ഐ എം എ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് ഡോ. ലിസ തോമസ് ഉത്ഘാടനം ചെയ്തു.


സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി, സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മെന്റർ അക്കാദമി ചെയർമാൻ ആശ ലില്ലി തോമസ് മുഖ്യപ്രഭാഷണംനടത്തി.ഗാർഹികപീഡനത്തിൻറെ നിയമവശങ്ങളെക്കുറിച്ച് അഡ്വ. ജിറ്റി അഗസ്റ്റിൻ ക്ലാസ്സ് നയിയിച്ചു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

Published

on

By

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.


മൂന്നാര്‍ എ ഇ ഒ ശരവണന്‍,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര്‍ ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്‌കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.

സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.

 

Continue Reading

Trending

error: Content is protected !!