Connect with us

Local

അടുക്കളയിൽ നിന്നും അരങ്ങൊഴിഞ്ഞ് മൺപാത്രങ്ങൾ; പ്രതീക്ഷ കൈവിടാതെ വിൽപ്പനക്കാർ

Published

on

നെൽസൺ പനയ്ക്കൽ

മൂവാറ്റുപുഴ: അടുക്കളകളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞു പോയിട്ടും പ്രതീക്ഷ കൈവിടാതെ പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബങ്ങൾ. മുതിർന്നവർ കൈമാറിയ പ്രതീക്ഷകളിൽ ഇവർ വീണ്ടും ചിറപ്പു മഹോത്സവത്തിനെത്തിച്ചേർന്നു.




നൂറ്റാണ്ടിലെറെ പഴക്കമുള്ള മൂവാറ്റുപുഴ പുഴക്കരക്കാവിലെ ചിറപ്പുമഹോത്സവമാണ് പഴമക്കാർ കൽച്ചട്ടികളും, മൺപാത്രങ്ങളും വാങ്ങുവാനുള്ള ഇടവും അവസരവുമായി കണ്ടിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കൽച്ചട്ടി നിർമ്മാണ തൊഴിലാളികളും,കടുംപിടിയിൽ നിന്നുള്ള മൺപാത്ര നിർമ്മാണ കുടുംബങ്ങളും ക്ഷേത്ര പരിസരങ്ങളിൽ ഉത്സവത്തിന് മുന്നേ തമ്പടിക്കും.


ക്ഷേത്രദർശനത്തിന് ശേഷം ഭക്തർ ഇവരിൽ നിന്നും പാത്രങ്ങൾ വാങ്ങി തിരിച്ച് പോവുകയാണ് പതിവ്. എന്നാൽ അലൂമിനിയ പാത്രങ്ങളുടെ വരവോടെ വിപണിയുടെ പ്രതാപകാലം അസ്തമിച്ചു.

കൽച്ചട്ടി നിർമ്മാണം നിലച്ചതോടെയാണ് കറുത്ത മൺചട്ടികൾ ആസ്ഥാനം ഏറ്റെടുത്തതെന്ന് വിൽപ്പനക്കാർ പറഞ്ഞു. കാലാമ്പൂർ കടുംപിടിയിലുള്ള വേളാർ സമുദായമാണ് ചിറപ്പുമഹോത്സവത്തിന് മൺപാത്രങ്ങളുമായി എത്തുന്നത്.

100 രൂപ മുതൽ 600 രൂപ വരെയുള്ള മൺകലങ്ങൾ ആണ് വില്പനക്കുള്ളത്. കൂടാതെ ടാപ്പ് ഘടിപ്പിച്ച കൂജകൾ, ചായ കപ്പുകൾ, ജഗ്ഗുകൾ, ഉരുളികൾ, പക്ഷികൂടുകൾ, മൺചിരാതുകൾ എന്നിവയും വില്പനയ്ക്ക് ഉണ്ട്.

കൽച്ചട്ടിക്ക് പകരം വന്ന കറുത്ത മൺചട്ടികൾക്കാണ് ഇത്തവണ പ്രിയം. ചുവന്ന ചട്ടികൾ രണ്ടാമതും. ചൂള വച്ച് കറുപ്പിക്കുന്നവയാണിവ.
കൂടുതൽ സമയം ചൂളയിൽ കിടന്ന് വേവുന്നത് കൊണ്ട് തന്നെ കറുത്ത ചട്ടികൾക്ക് ബലം കൂടുതലായിരിക്കും. അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മനസ്സിലാക്കി കൂടുതൽ ആളുകൾ മൺപാത്രത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

 






Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Trending

error: Content is protected !!