Connect with us

Local

മുവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവം; പ്രതി പിടിയിൽ

Published

on

മൂവാറ്റുപുഴ; മുവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.വെള്ളൂർകുന്നം കാവുംകര കരയിൽ മാർക്കറ്റ് ഭാഗത്ത്‌ പുത്തെൻപുരയിൽ വീട്ടിൽ അർഷാദ് അലി (33)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘം അസ്റ്റ് ചെയ്തത്.

ജനുവരി 13 ന് പകൽ12 മണിയോടെ ബൈക്കിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ എസ് ബി ഐ എ ടി എമ്മിന് മുന്നിൽ നിൽക്കുകയായിരുന്ന യുവതിയുടെ മാല കവരുകയും തുടർന്ന് വൈകുന്നേരം മൂന്നരയോടെ വെള്ളൂർകുന്നം തൃക്ക ഭാഗത്ത്‌ നിന്ന് നടന്നു പോകുകയായിരുന്ന അംഗണവാടി അധ്യാപികയുടെ മാല അതേ ബൈക്കിൽ വേഷം മാറി എത്തിപൊട്ടിച്ചു കൊണ്ടുപോകുകയും ചെയ്ത കേസിലെ പ്രതിയാണ്.


ആലുവ പമ്പ് ജംഗ്ഷൻ സമീപത്ത് നിന്ന് മോഷണം നടത്തിയ ബൈക്കിൽ എത്തിയാണ് മുവാറ്റുപുഴയിൽ മാലകൾ പിടിച്ചുപറിച്ചത്.പ്രതിയെ പറ്റി യാതൊരു തുമ്പും കിട്ടാത്തകേസിൽ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു.

മുവാറ്റുപുഴ പരിസരത്തെ മുപ്പത്തോളം സിസിടീവി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യത്തിൽ പെട്ടവരെ നിരീക്ഷിച്ചും ആണ് പ്രതി മോഷണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തിയത്.തമിഴ്നാട് ഏർവാടിയിൽ ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ഇയാൾ മോഷ്ടിച്ച മാല മുവാറ്റുപുഴയിൽ മാർക്കറ്റ് പരിസരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു.പറവൂർ പോലീസ് സ്റ്റേഷനിലെ മോഷണകേസിൽ ജാമ്യം ലഭിച്ച് ഇരുപത് ദിവസത്തിനിടയിൽ ആണ് വീണ്ടും ഇയാൾ പിടിച്ചുപറി കേസിൽ പിടിയിലായത്.

ആഡംബര ജീവിതത്തിനായാണ് ഇയാൾ ഇത്തരത്തിൽ മോക്ഷണം നടത്തിയിരുന്നത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് പി എം ബൈജുവിന്റെ മേൽനോട്ടത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസിനെ കൂടാതെ എസ്ഐമാരായ കെ കെ രാജേഷ്, പി.സി ജയകുമാർ, സീനിയർ സി പി ഓ മാരായ പി.എ ഷിബു, സി.കെ മീരാൻ , ബിബിൽ മോഹൻ, കെ.എ അനസ്, സൂരജ്കുമാർ തുടങ്ങിയവർ പങ്കാളികളായി.

Continue Reading

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.

പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 

Continue Reading

Trending

error: Content is protected !!