Connect with us

news

ആലുവയിൽ ഇരുപത് ഗ്രാം എം.ഡി.എം.എയും, ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Published

on

അലുവ:ഇരുപത് ഗ്രാം എം.ഡി.എം.എയും, ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് പള്ളിക്കൽ മടവൂർ അറപ്പുര പുത്തൻവീട്ടിൽ അജയ് കൃഷ്ണൻ (28)നെയാണ് റൂറൽ ജില്ലാ ഡാൻസാഫും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിദേശത്ത് നിന്നാണ് രാസലഹരി നാട്ടിലെത്തിച്ചത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കഴിഞ്ഞ വർഷമാണ് ഇയാൾ വിദേശത്ത് നിന്നെത്തിയത്. കുന്നത്തേരിയിൽ താമസിച്ചിരുന്ന ഇയാൾ സമീപവാസികളുമായി യാതൊരു തരത്തിലുള്ള ബന്ധവും വച്ച് പുലർത്തിയിരുന്നില്ല. വീട്ടിലെ മുറിയിൽ ചെറിയ പാക്കറ്റുകളിലാക്കി പലയിടങ്ങളിലായാണ് ലഹരി സൂക്ഷിച്ചിരുന്നത്.




സിറ്റി കേന്ദ്രീകരിച്ച് ആയിരുന്നു വിൽപ്പന. വൻ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്നാണ് പോലീസിന്റെ നിഗമനം.







Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

Published

on

By

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.




മൂന്നാര്‍ എ ഇ ഒ ശരവണന്‍,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര്‍ ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്‌കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.

സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.

 






Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

latest news

ഇഞ്ചത്തൊട്ടിയില്‍ ആനകള്‍ക്കായി പടുതാക്കുളമൊരുക്കി വനപാലകര്‍

Published

on

By

കോതമംഗലം ; കാട്ടാനകള്‍ക്ക് കുടിക്കാനും വെള്ളത്തില്‍ കളിക്കാനുമായി പടുതാകുളം ഒരുക്കി വനപാലകർ. ഇഞ്ചത്തൊട്ടി മുനിപ്പാറയിലൊരുക്കിയ കുളത്തിനു ചുറ്റും ഉച്ചകഴിഞ്ഞാല്‍ ആനകളുടെ കൂത്താട്ടമാണ്.

വെള്ളം കുടിച്ച ശേഷം തുമ്പിക്കൈകൊണ്ട് മേലാകെ വെള്ളം ചീറ്റിച്ച്‌ കുളിച്ച ശേഷമാണ് ആനകള്‍ മടങ്ങുന്നത്. പെരിയാറില്‍ വെള്ളം കുടിക്കാനും നീരാടാനും പതിവായി വന്നിരുന്ന വഴി സൗരോർജ വേലികെട്ടി അടച്ചതോടെയാണ് ആനക്കൂട്ടത്തിന് വെള്ളം കിട്ടാതായത്.




ദിവസവും വേലിക്കരികില്‍ വന്ന് എത്തിനോക്കി ആനക്കൂട്ടം നിരാശരായി മടങ്ങുന്ന കാഴ്ച കണ്ടാണ് വനപാലകർ കുളം നിർമിക്കാൻ മുന്നിട്ടിറങ്ങിയത്. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി പ്രകാരം ഒരാഴ്ച മുൻപാണിത് ഒരുക്കിയത്.


ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മണ്ണുമാന്തികൊണ്ട് എട്ടു മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും കുളം കുഴിച്ച്‌ അടിയില്‍ ചാക്കിട്ട് പ്ലാസ്റ്റിക് പടുത വിരിച്ച്‌ വെള്ളം നിറയ്ക്കുകയായിരുന്നു.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ ജി.ജി. സന്തോഷ്, ടി.എ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷൻ ജീവനക്കാർ ചേർന്ന് ഒരു ദിവസംകൊണ്ട് ഇതിന്റെ പണിതീർത്തു.

മുനിപ്പാറ ക്ഷേത്രത്തിനു സമീപത്തെ പടുതാകുളത്തില്‍ ആനകളെത്തുന്നത് റോഡില്‍ നിന്നാല്‍ കാണാം. പെരിയാറില്‍നിന്ന് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പടുതാകുളത്തില്‍ നിറയ്ക്കുന്നത്. ആനകളൊഴിയുമ്പോള്‍ മ്ലാവടക്കമുള്ള മൃഗങ്ങളും വെള്ളം തേടി എത്തുന്നുണ്ട്.






Continue Reading

Trending

error: Content is protected !!