latest news
ട്രാഫിക് നിയമലംഘനങ്ങളുടെ നടപടികൾ തീർപ്പാക്കാം ; അദാലത്ത് 6 നു അവസാനിക്കും

കോതമംഗലം ; മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ – ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതു ജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽ നിന്നും അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്.


4 ന് ആരംഭിച്ച അദാലത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ – സലിം വിജയകുമാർ അറിയിച്ചു.



സെൻട്രൽ സോൺ 2 – ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലെ എല്ലാ ആർടിഒ , സബ് ആർടി ഓഫീസുകളിലുമായാണ് രണ്ടുദിവസമായി ഈ മെഗാ അദാലത്തുകൾ നടന്നു വരുന്നത് .
കോടതികളിലേക്കു പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ള ഇ-ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളും ഈ അദാലത്തിൽ തീർപ്പാക്കാൻ അവസരമുണ്ട്..
മോട്ടോർ വാഹന വകുപ്പും ,പോലീസ് വകുപ്പും E-ചലാൻ മുഖേനെയും എ ഐ ക്യാമറ വഴിയും കണ്ടെത്തിയിട്ടുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം വിവിധ കാരണങ്ങളാൽ ഓൺലെയിനായും നേരിട്ടും പിഴയടക്കാൻ സാധിക്കാത്തവർക്കും ,
നിലവിൽ പിഴ അടക്കാതെ വെർച്യുൽ കോടതിയിൽ ഉള്ളതും,കൂടാതെ അവിടെ നിന്നും റെഗുലർ കോടതികളിലേക്ക് മാറ്റിയിട്ടുള്ളതുമായ കേസുകളിൽ നാളിതുവരെ പിഴ അടച്ചു തീർപ്പാക്കാൻ സാധിക്കാത്തവർക്കായി കോതമംഗലം മിനി സിവിൽ സ്റ്റേഷനിലുള്ള സബ് ആർടിഒ ഓഫിസിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറിൽ മെഗാ അദാലത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.
പിഴയൊടുക്കുന്നതിനായി പൊതുജന സൗകര്യാർത്ഥം 2025 കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ അദാലത്ത് നാളെ അവസാനിക്കും. പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ് . ഫെബ്രുവരി 4 ന് തുടങ്ങിയ അദാലത്തിൽ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
കോതമംഗലത്തു അദാലത്തു തുടങ്ങി രണ്ടാം ദിവസം നാല് മണി വരെ മോട്ടോർ വാഹന വകുപ്പിന്റെ 148 ചാലാനുകളിൽ നിന്നായി 109500 രൂപയും പോലീസ് ഡിപ്പാർട്മെന്റിന്റെ 69 ചാലാനുകളിൽ നിന്നായി 51250 രൂപയും ഇത് വരെ തീർപ്പാക്കി.





latest news
പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.


മൂന്നാര്‍ എ ഇ ഒ ശരവണന്‍,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര്‍ ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്‌കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.
സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.





latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.



പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.





latest news
ഇഞ്ചത്തൊട്ടിയില്‍ ആനകള്‍ക്കായി പടുതാക്കുളമൊരുക്കി വനപാലകര്‍

കോതമംഗലം ; കാട്ടാനകള്‍ക്ക് കുടിക്കാനും വെള്ളത്തില്‍ കളിക്കാനുമായി പടുതാകുളം ഒരുക്കി വനപാലകർ. ഇഞ്ചത്തൊട്ടി മുനിപ്പാറയിലൊരുക്കിയ കുളത്തിനു ചുറ്റും ഉച്ചകഴിഞ്ഞാല്‍ ആനകളുടെ കൂത്താട്ടമാണ്.
വെള്ളം കുടിച്ച ശേഷം തുമ്പിക്കൈകൊണ്ട് മേലാകെ വെള്ളം ചീറ്റിച്ച് കുളിച്ച ശേഷമാണ് ആനകള്‍ മടങ്ങുന്നത്. പെരിയാറില്‍ വെള്ളം കുടിക്കാനും നീരാടാനും പതിവായി വന്നിരുന്ന വഴി സൗരോർജ വേലികെട്ടി അടച്ചതോടെയാണ് ആനക്കൂട്ടത്തിന് വെള്ളം കിട്ടാതായത്.


ദിവസവും വേലിക്കരികില്‍ വന്ന് എത്തിനോക്കി ആനക്കൂട്ടം നിരാശരായി മടങ്ങുന്ന കാഴ്ച കണ്ടാണ് വനപാലകർ കുളം നിർമിക്കാൻ മുന്നിട്ടിറങ്ങിയത്. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി പ്രകാരം ഒരാഴ്ച മുൻപാണിത് ഒരുക്കിയത്.



ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മണ്ണുമാന്തികൊണ്ട് എട്ടു മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും കുളം കുഴിച്ച് അടിയില്‍ ചാക്കിട്ട് പ്ലാസ്റ്റിക് പടുത വിരിച്ച് വെള്ളം നിറയ്ക്കുകയായിരുന്നു.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ ജി.ജി. സന്തോഷ്, ടി.എ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷൻ ജീവനക്കാർ ചേർന്ന് ഒരു ദിവസംകൊണ്ട് ഇതിന്റെ പണിതീർത്തു.
മുനിപ്പാറ ക്ഷേത്രത്തിനു സമീപത്തെ പടുതാകുളത്തില്‍ ആനകളെത്തുന്നത് റോഡില്‍ നിന്നാല്‍ കാണാം. പെരിയാറില്‍നിന്ന് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പടുതാകുളത്തില്‍ നിറയ്ക്കുന്നത്. ആനകളൊഴിയുമ്പോള്‍ മ്ലാവടക്കമുള്ള മൃഗങ്ങളും വെള്ളം തേടി എത്തുന്നുണ്ട്.





-
Uncategorized6 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local7 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news5 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local7 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized6 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local7 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു