Connect with us

news

കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം ; നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കും ; മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ

Published

on

കോതമംഗലം ; കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി സഭയിൽഇക്കാര്യം വ്യക്തമാക്കിയത്.

മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റെയിഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടപ്പടി കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തിനുള്ളില്‍ ഒരു പശു ചത്തു കിടക്കുന്നതായി 07/02/2025-ല്‍ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കുളങ്ങാട്ടുകുഴി ഭാഗത്ത് താമസിക്കുന്ന കുഴിവാലക്കാലയില്‍ ശ്രീ. ചാക്കോ കെ.എസ്. എന്നയാളുടെ മൂന്നു പശുക്കളില്‍ ഒരെണ്ണത്തിനെ കടുവ പിടിച്ച് ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വനത്തിനുള്ളില്‍ ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിച്ചതില്‍ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടിട്ടുള്ളതാണ്. നിലവില്‍ വനത്തിന് പുറത്ത് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നിരുന്നാലും ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ടി വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലയില്‍ ആര്‍.ആര്‍.ടി ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ പട്രോളിംഗും നിരന്തരമായ നിരീക്ഷണവും ശക്തിപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.

നിരീക്ഷണത്തിന്റെ ഭാഗമായി വനത്തിനകത്ത് 6-ഉം അതിര്‍ത്തിയില്‍ 2 ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. തെര്‍മല്‍ സെന്‍സിറ്റിവിറ്റിയുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി വരുന്നുണ്ട്.

കൂടാതെ പ്രദേശത്ത് 5 കി.മീ. ദൂരത്തില്‍ ഹാംഗിംഗ് സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റുമാരെ വിവരം അറിയിച്ചിട്ടുള്ളതും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

കോടനാട് റേഞ്ചിന്റെ വനമേഖലയും നാട്ടിന്‍ പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വന്യജീവികളെ ദൂരെ നിന്നു തന്നെ അറിയുന്നതിനും വനൃജീവികളുടെ ഒളിസ്ഥലങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി വിസ്ത ക്ലിയറന്‍സ് നടത്തുന്നത് പുരോഗമിച്ചുവരുന്നു.

നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രൂപീകരിച്ച കമ്മിറ്റി സ്ഥലപരിശോധന നടത്തിയിട്ടുണ്ട്.

കൂടു വയ്ക്കുന്ന തുള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വീകരിക്കുന്നതാണെന്ന് സബ്‌മിഷന് മറുപടിയായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

Continue Reading

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

കാന്തല്ലൂർ പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Published

on

By

മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാധാകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.

പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് ആട് ,കോഴി എന്നിവ വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനും മറ്റും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു.

എസ് സി ,എസ് റ്റി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ് സി വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സോളാർ ലാമ്പും വിതരണം ചെയ്തു.

പരിപാടിയോട് അനുസന്ധിച്ച് അഗ്രി കിയോസ്ക് ഔട്ടലറ്റ് ഉൽഘാടനവും നടത്തി

Continue Reading

Trending

error: Content is protected !!