Local
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചരിത്ര പ്രസിദ്ധമായ ത്യക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നീക്കത്തിന് ഭക്തതി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി.
കൊടിമരം നിർമ്മിയ്ക്കുന്നതിനുള്ള തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി സബ്ഗ്രൂപ് ഓഫീസർ നീന വിജയൻ, ക്ഷേത്രം ജീവനക്കാർ, ഉപദേശക സമിതിയംഗങ്ങൾ, എന്നിവർ ഉൾപ്പെട്ട സംഘം ചടങ്ങുകളുടെ പൂർത്തീകരണത്തിനായി ഇന്നലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാലായിൽ തേക്ക് നിൽക്കുന്ന പുരയിടത്തിൽ എത്തിയിരുന്നു.
തൃക്കാരിയൂർ (ആനക്കൂട്ടുങ്കൽ) സരസ്വതിവിലാസത്തിൽ രാധാ.ഡി. നായരും കുടുംബാംഗങ്ങളും സംഭവനയായി നൽകിയ തേക്ക് മരം ആണ് കൊടിമര നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നത്.
പ്രകൃതിശക്തികൾക്കും ജീവജാലങ്ങൾക്കും, ഭൂതഗണങ്ങൾക്കും, പ്രത്യേകപൂജകൾ നടത്തി തൃപ്തരാക്കി, മരത്തിനെ ആശ്രയിച്ചുകഴിയുന്ന വിവിധ പക്ഷിമൃഗാദികളോട് അനുവാദവും വാങ്ങിയശേഷം മരത്തിൽ കാപ്പ് കെട്ടിയതോടെയാണ് ഇന്നലത്തെ ചടങ്ങുകൾ അവസാനിച്ചത്.തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്ന് രാവിലെയും തുടരും.
ഇന്ന് രാവിലെ അഭിഷേകം, ആയുധം പൂജ, എന്നിവകൾക്ക് ശേഷം മരം മുറിക്കുന്നതിനായി ശിൽപിക്ക് മഴു കൈമാറും.തുടർന്ന് ക്രെയിനുകളുടെ സഹായത്താൽ മരം വെട്ടി നിലം തൊടാതെ വലിയ വാഹനത്തിൽ കയറ്റി, പാലായിൽ നി്ന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും.
കോതമംഗലം തങ്കളം കവലയിൽ നിന്നും നാമജപ-വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ഘോഷയാത്രയായിട്ടാണ് മരം ക്ഷേത്രത്തിൽ എത്തിക്കുക.
ക്ഷേത്രത്തിലെത്തുമ്പോൾ രണ്ട് ക്രെയിനുകളുടെ സഹായത്താൽ നിലം തൊടാതെ തടികൾക്ക് മുകളിലോ, റോളറുകളിലോ വച്ച് ക്ഷേത്രത്തിന്റെ വടക്ക് വശം ദേവസ്വം ഓഫീസിനടുത്ത് എത്തിക്കും.തുടർന്ന് ചെത്തി മിനുക്കി,ഔഷധ കൂട്ടുകൾ ചേർത്ത്,തയ്യാറാക്കുന്ന എണ്ണത്തോണിയിൽ മരം നിക്ഷേപിയ്ക്കും.ഒരു വർഷത്തിനുള്ളിൽ പൂതിയ കൊടിമര പ്രതിഷ്ഠ നടത്താനാവുമെന്നാണ് ക്ഷേത്രോപദേശക സമതിയുടെ കണക്കുകൂട്ടൽ
4 പതിറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന കൊടിമരം നിലം പതിച്ചിരുന്നു.പിന്നീട് സ്ഥാപിച്ച കോൺക്രീറ്റിൽ നിർമ്മതമായ കൊടിമരമാണ് നിലവിള്ളത്.ഈ കൊടിമരം മാറ്റി, തേക്കിൽ തീർത്ത കൊടിമരം സ്ഥാപിക്കുന്നതിനും നിലവിലുള്ള വെള്ളോട്ട് പറകൾ പോളീഷ് ചെയ്ത്, നവീകരണ കലശത്തോടെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടത്തുന്നതിനുമാണ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ഉപദേശക സമതി സെക്രട്ടറി അജിത്കുമാർ തൃക്കാരിയൂർ പറഞ്ഞു.
കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന കരവൂർ (കരോരൈ) ഇന്നത്തെ തൃക്കാരിയൂർ ആണെന്നുള്ള വിലയിരുത്തലുകളും ഉയർന്നിരുന്നു.
മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കോതയാറിന്റെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈദ്യനാഥ സങ്കൽത്തിലുള്ള ശിവനാണ് പ്രധാനപ്രതിഷ്ഠ.പാർവതീദേവി ഭഗവാനൊപ്പം നിത്യസാന്നിദ്ധ്യം കൊള്ളുന്നു എന്നാണ് സങ്കല്പം.
ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, പരശുരാമൻ, ശാസ്താവ്, നാഗ ദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.മീനമാസം ഒന്നാം തീയതി കൊടികയറി പത്താം തീയതി ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ഇവിടത്തെ പ്രധാന ആണ്ടുവിശേഷങ്ങൾ.
latest news
എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.
latest news
മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.
മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.
പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.
-
Uncategorized7 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local9 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news7 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local8 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized7 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local8 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login