Connect with us

Local

യങ് മൈൻഡ്‌സ് ഇന്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനാരോഹണം 12ന്

Published

on

കോതമംഗലം: ഇന്ത്യയിൽ പുതുതായി തുടക്കം കുറിച്ച ഇൻർനാഷണൽ സന്നദ്ധ സംഘടനയായ യങ് മൈൻഡ്‌സ് ഇൻർനാഷണൽ ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റായി കോതമംഗലം സ്വദേശി സലിം ചെറിയാൻ സ്ഥാനമേൽക്കും. ഈ മാസം 12 ന് വൈകിട്ട് 7.30 ന് റോട്ടറി ഹോളിൽ വച്ച് നടക്കുന്ന ചടങ്ങ് ഇന്ത്യ ഏരിയ നിയുക്ത പ്രസിഡന്റ് ഐ.സി രാജു ഉദ്ഘാടനം ചെയ്യും.

റീജിയണൽ ചെയർമാൻ ജോസ് അൽഫോൻസ് പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും. കെ പി പോൾ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിക്കും. ഇന്റർനാഷണൽ പ്രീസീഡിയം മെമ്പർമാരായ സന്തോഷ് ജോർജ് , ബിജുമോൻ കെ എസ്‌ , ഏരിയ ട്രഷറർ പ്രതീഷ് പോൾ , നിയുക്ത റീജിയണൽ ചെയർമാൻ എം എസ് അനിൽകുമാർ , സെക്രട്ടറി ചെറിയാൻ പൂത്തിക്കോട്, സോണി എബ്രഹാം, മിനു അന്ന മാത്യു, മധു മേനോൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും.




അടുത്ത ഒരു വർഷക്കാലം അർഹരായ കിഡ്‌നി രോഗികൾക്ക് സ്വാന്തനമായി സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണമാണ് പ്രധാന പദ്ധതി. അതുകൂടാതെ മറ്റു ഹോസ്പിറ്റലുകളുമായി ചേർന്ന് സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനുള്ള ബ്രഹത്തായ ഒരു പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.


സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയ മറ്റ് പദ്ധതികളൂം ഈ വർഷം നടപ്പാക്കും. പ്രസിഡന്റ് സലിം ചെറിയാൻ, വൈസ് പ്രസിഡന്റ് റോയി സ്കറിയ,സെക്രട്ടറി ജിജി പൗലോസ്, ട്രഷറർ റെജി സൈമൺ, ജോയിന്റ് സെക്രട്ടറി ടി.എസ് ചന്ദ്രൻ, റീജിയണൽ ട്രഷറർ സോണി എബ്രഹാം, ഡിസ്ട്രിക്ട്. ഗവർണർ കെ.പി പോൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.






latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Trending

error: Content is protected !!