Connect with us

Local

ബജറ്റ് അവതരണം നിരാശാജനകമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

Published

on

മൂവാറ്റുപുഴ: ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് തികച്ചും നിരാശാജനകമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ബഡ്ജറ്റ് നിരാശജനകവും പരിതാപകരമാണെന്നുമായിരുന്നു ഡീൻ കുര്യാക്കോസിന്റെ പ്രതികരണം.

ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉന്നയിച്ച വിഷയങ്ങൾ ആയ ഏലം, ചെറുകിട തേയില , കർഷകർക്ക് പ്രത്യേക പാക്കേജ്. കഴിഞ്ഞ വേനൽ കാലത്ത് കൃഷിനാശമുണ്ടായ ഏലം കൃഷിക്കാർക്കും , ചെറുകിട തേയില കർഷകർക്കും ന്യായവില ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ്, ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മൂന്നാർ മുതൽ തേക്കടി വരെ ടൂറിസം റെയിൽവെ , അതോടൊപ്പം മൂന്നാറിലും, ഇടുക്കിയിലും പർവ്വത മല പദ്ധതിയിൽ ഉൾപ്പെടുത്തി റോപ്പ് വേ പദ്ധതി. അങ്കമാലി – ശബരി റെയിൽവേ പാത ഇടുക്കി ഉൾപ്പടെ മേഖലകളിൽ ശേഷിക്കുന്ന പദ്ധതി പൂർത്തീകരിക്കുക മുതലായവയാണ് ബഡ്ജറ്റ് അവതരണത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് എംപി വ്യക്തമാക്കിയത്.എന്നാൽ അനുവദിച്ചതിൽ കമ്മോഡിറ്റി ബോർഡ്കൾക്ക് ഫണ്ട് വിഹിതം വർദ്ധിപ്പിച്ചത് ആശ്വാസകരം ആണെന്നും,റ്റീബോർഡിന് ഫണ്ട് വിഹിതം വർദ്ധിപ്പിച്ചത് ചെറുകിട തേയില കൃഷിക്കാർക്ക് പാക്കേജ് നടപ്പിലാക്കാൻ സഹായകരമാകുമെന്നും, അതോടൊപ്പം പൂട്ടികിടക്കുന്ന തോട്ടം മേഖലക്കും സഹായമെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ റിവൈസ്ഡ് ബഡ്ജറ്റിൽ 500 കോടി രൂപയായിരുന്നത് റ്റീബോർഡിന് 721 കോടി രൂപയാക്കിയത് ഫലപ്രദമായി വിനിയോഗിക്കണം എന്ന് വ്യക്തമാക്കിയ ഡീൻ കുര്യാക്കോസ് 100 ജില്ലകളിൽ കാർഷിക മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഇടുക്കിയിലെ കാർഷിക മേഖലയുടെ സാധ്യതകൾ വർധിപ്പിക്കും എന്നും അറിയിച്ചു.




മറ്റ് മേഖലകളിൽ പരിഗണന ലഭിക്കാത്തത് നിരാശാജനകമാണെന്നും സ്പൈസസ് ബോർഡിനെ വർഷങ്ങളായി ഈ സർക്കാർ തഴയുന്നത് ഏലം മേഖലയോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാന വിധത്തിൽ റബർ, കാപ്പി കർഷകരെയും സർക്കാർ അവഗണിച്ചിരിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.







latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Trending

error: Content is protected !!