Connect with us

news

കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം ; നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കും ; മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ

Published

on

കോതമംഗലം ; കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി സഭയിൽഇക്കാര്യം വ്യക്തമാക്കിയത്.


മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റെയിഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടപ്പടി കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തിനുള്ളില്‍ ഒരു പശു ചത്തു കിടക്കുന്നതായി 07/02/2025-ല്‍ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കുളങ്ങാട്ടുകുഴി ഭാഗത്ത് താമസിക്കുന്ന കുഴിവാലക്കാലയില്‍ ശ്രീ. ചാക്കോ കെ.എസ്. എന്നയാളുടെ മൂന്നു പശുക്കളില്‍ ഒരെണ്ണത്തിനെ കടുവ പിടിച്ച് ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വനത്തിനുള്ളില്‍ ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിച്ചതില്‍ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടിട്ടുള്ളതാണ്. നിലവില്‍ വനത്തിന് പുറത്ത് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നിരുന്നാലും ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ടി വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലയില്‍ ആര്‍.ആര്‍.ടി ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ പട്രോളിംഗും നിരന്തരമായ നിരീക്ഷണവും ശക്തിപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.

നിരീക്ഷണത്തിന്റെ ഭാഗമായി വനത്തിനകത്ത് 6-ഉം അതിര്‍ത്തിയില്‍ 2 ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. തെര്‍മല്‍ സെന്‍സിറ്റിവിറ്റിയുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി വരുന്നുണ്ട്.

കൂടാതെ പ്രദേശത്ത് 5 കി.മീ. ദൂരത്തില്‍ ഹാംഗിംഗ് സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റുമാരെ വിവരം അറിയിച്ചിട്ടുള്ളതും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

കോടനാട് റേഞ്ചിന്റെ വനമേഖലയും നാട്ടിന്‍ പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വന്യജീവികളെ ദൂരെ നിന്നു തന്നെ അറിയുന്നതിനും വനൃജീവികളുടെ ഒളിസ്ഥലങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി വിസ്ത ക്ലിയറന്‍സ് നടത്തുന്നത് പുരോഗമിച്ചുവരുന്നു.

നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രൂപീകരിച്ച കമ്മിറ്റി സ്ഥലപരിശോധന നടത്തിയിട്ടുണ്ട്.

കൂടു വയ്ക്കുന്ന തുള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വീകരിക്കുന്നതാണെന്ന് സബ്‌മിഷന് മറുപടിയായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

Continue Reading

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

Published

on

By

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.


മൂന്നാര്‍ എ ഇ ഒ ശരവണന്‍,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര്‍ ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര്‍ റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്‌കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.

സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.

 

Continue Reading

Trending

error: Content is protected !!