Connect with us

Local

സർപ്പ പ്രതിഷഠയും ദേവിക്ക് ഗോളക സമർപ്പണവും, ഭക്തിയുടെ നിറവ് പകർന്ന് താലപ്പൊലി ഘോഷയാത്രയും; കരീപ്പാൻചിറ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു

Published

on

കോതമംഗലം;തങ്കളം കരീപ്പാൻചിറ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം പരമ്പരാഗത ആചാര -അനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു.

ഉത്സവ ആഘോഷത്തോട് അനുബന്ധിച്ച് പ്രതിഷ്ഠദിന കലശവും സർപ്പ പ്രതിഷഠയും ദേവിക്ക് ഗോളക സമർപ്പണവും നടന്നു.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മീകത്വത്തിലും ക്ഷേത്രം മേൽശാന്തി ഇടപ്പിള്ളി ഇല്ലം നാരായണൻ നമ്പൂതിരിയുടെ സഹ കാർമ്മീകത്വത്തിലുമാണ് ആഘോഷപരിപാടികൾ പൂർത്തീകരിച്ചത്.

എലമ്പക്കാട്ട് ഇ കെ ചന്ദ്രശേഖരൻ നായരാണ് ദേവിക്ക് ഗോളക സമർപ്പണം നിർവ്വഹിച്ചത്.ആഘോഷപരിപാടിയുടെ ഭാഗമായി തങ്കളം ഗ്രീൻവാലി ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് താലപ്പൊലി ഘോഷയാത്രയും ഒരുക്കിയിരുന്നു.

ഘോഷയാത്ര നാടുചുറ്റി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ വിശേഷാൽ ദീപാരാധന ആരംഭിച്ചു.നടന്ന തുറന്നപ്പോൾ ക്ഷേത്ര പരിസരം അമ്മേ നാരാണ…. ദേവി നാരായണ നാമജപം കൊണ്ട് മുഖരിതമായി.ദേവി ദർശന സൗഭാഗ്യം തേടി നാടിന്റെ നാനാഭാഗത്തുനിന്നായി ഭക്തർ ക്ഷേത്രത്തിലേയ്ക്ക് എത്തിയിരുന്നു.

തുടർന്ന് നടന്ന തിരുവാതിരകളിയും കൈകൊട്ടിക്കളിയും കാണികളുടെ മനം കവർന്നു.

വീഡിയോ കാണാം;

Continue Reading

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

Trending

error: Content is protected !!