Local
റിപ്പോർട്ടുകൾ തള്ളി,പരിസ്ഥിതി ലോല മേഖലയിൽ ഇഞ്ചത്തൊട്ടിയും, പരക്കെ ആശങ്ക;സർക്കാർ ഇടപെടൽ ആവശ്യമെന്ന് കിഫ

കോതമംഗലം;പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയും.
വാർഡ് പൂർണ്ണമായി പിരസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രദേശവാസികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടമ്പുഴ.
സർക്കാർ നിർദ്ദേശപ്രകാരം അതിർത്തിനിർണ്ണയത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കഴിഞ്ഞ മെയ് മാസം തയ്യാറാക്കിക്കൊടുത്ത പ്രാദേശിക ഭൂപടങ്ങൾ അടങ്ങുന്ന നിർദ്ദേശങ്ങൾ (ഷേപ്പ് ഫയലുകൾ) കേന്ദ്രം പൂർണ്ണമായി അവണിച്ചെന്നാണ് പരക്കെ ഉയരുന്ന ആരോപണം.
2022 ൽ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയ ഭൂപടത്തിൽ കുട്ടമ്പുഴ വില്ലേജിലെ വടാട്ടുപാറ ഒന്നു മുതൽ അഞ്ച് വരെയുള്ള വാർഡുകളും, ആറാം വാർഡായ കല്ലേലിമേടും ഇഞ്ചത്തൊട്ടിയും ഒക്കെ ഉൾപ്പെട്ടിരുന്നു.
എന്നാൽ പുതിയ വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണ്ണമായി ഉൾപ്പെടുത്തി മറ്റ് പ്രദേശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.ഇത് ഒരുപക്ഷെ ബോധപൂർവ്വമായിരിക്കാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നപ്പോൾ അതിർത്തിക്കുള്ളിൽപ്പെടുത്തിയ ഒൻപത് ച കി മി ഒഴിവാക്കിയെടുക്കാൻ 2020 മുതൽ കോതമംഗലം രൂപതയും, കിഫഅടക്കമുള്ള കർഷക സംഘടനകളും ശക്തമായി സമരമുഖത്ത് ഉണ്ടായിരുന്നു.
തുടർന്ന് സർക്കാർ സങ്കേതത്തിനകത്തുണ്ടായിരുന്ന 9 ച കി മി ജനവാസ മേഖല പൂർണ്ണമായി ഒഴിവാക്കുന്നതിനും,ഒഴിവാക്കപ്പെടുന്ന പ്രദേശത്തിന് പകരമായി മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റെയിഞ്ചിൽപ്പെട്ട 10.1694 ച കി മി സങ്കേതത്തോട് കൂട്ടിച്ചേർക്കാനും 2024 ജനുവരിയിൽ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശയും നൽകിയിട്ടുണ്ട്.
അങ്ങനെ കൂട്ടിച്ചേർക്കപ്പെടുന്ന പ്രദേശങ്ങളുടെകൂടെ ഇഞ്ചത്തൊട്ടി വാർഡ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായി മാറുമോ എന്ന ആശങ്ക പരക്കെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ ജനവാസ മേഖലയും, കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് ,ജനകീയ പങ്കാളിത്വത്തോടെ മുൻപ് തയ്യാറാക്കി കൊടുത്തിട്ടുള്ള ഭൂപടങ്ങൾ (KML ഫയൽ,(കീഹോൾ മാർക്കപ് ലാംഗ്വേജ്)) എന്നിവ കരട് വിജ്ഞാപനത്തിന്റെ ഭാഗം ആക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇക്കാര്യത്തിൽ കാലാവസ്ഥാ വ്യതിയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും, മറ്റ് ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്ന കിഫ എറണാകുളം ജില്ലാ പ്രസിഡൻറ്റ് സിജുമോൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു.
കൃഷിസ്ഥലങ്ങളും ജനവാസമേഖലയും പൂർണ്ണമായി പരിസ്ഥിതി ലോല പരിധിയിൽനിന്നും ഒഴിവാക്കുമെന്ന് സർക്കാർ പലതവണ പറഞ്ഞിരുന്നു എങ്കിലും വിജ്ഞാപനത്തിൽ അതൊന്നും പ്രതിഫലിച്ചിട്ടില്ല.
പശ്ചിമഘട്ട പ്രഖ്യാപനത്തിൽ ഒരുജനവാസ മേഖലയും ഉൾപെടുത്താൻ അനുവദിക്കില്ലന്നും, കരട് വിജ്ഞാപനപ്രകാരം സമയപരിധിക്കുകളിൽ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ പരാതികൾ സമർപ്പിക്കുന്നതിനും നീക്കം സജീവമായിട്ടുണ്ട്.
ഇതിനായി കുട്ടമ്പുഴ പഞ്ചായത്തിൽ കോർഡിനേഷൻ കമ്മിറ്റി ചേരുമെന്ന് പൂയംകുട്ടി പള്ളിവികാരി ഫാ ജോസ് ചിരപ്പറമ്പിൽ വാർത്താകുറിപ്പിൽ അറിയിച്ചു..
latest news
എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.
latest news
മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.
മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.
പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.
-
Uncategorized7 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local9 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news7 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local8 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized7 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local8 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login