Local
മാർ അത്തനേഷ്യസ് കോളേജിന് രാജ്യാന്തര ഹരിതപുരസ്കാരം

കോതമംഗലം: 2024 ലെ ഇൻ്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡിന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്(ഓട്ടോണമസ്) തിരഞ്ഞെടുക്കപ്പെട്ടു.
2021 മുതൽ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലുമായി പ്രത്യേക കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള എൻജിഒ- ഗ്രീൻ മെൻ്റേഴ്‌സ് ഏർപ്പെടുത്തിയതാണ് പുരസ്കാരം.
ഈ അവാർഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാലയമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നേടിയ സ്ഥാപനങ്ങളിൽ ഐഐടി ഗാന്ധിനഗർ, ഐഐടി മാണ്ഡി, ഐഐഐടി ബാംഗ്ലൂർ തുടങ്ങിയവ ഉൾപ്പെടും.
ഹരിതബോധനത്തിനും സുസ്ഥിരതാ സമ്പ്രദായങ്ങൾക്കും നൽകുന്ന സംഭാവനകളും പരിസ്ഥിതിസംരക്ഷണ ശ്രമങ്ങളിലെ നേതൃത്വവും പരിഗണിച്ചാണ് പുരസ്കാരം. യുനെസ്കോയുടെ ഗ്രീനിംഗ് എഡ്യുക്കേഷൻ പങ്കാളിത്ത പരിപാടിയുടെ ലക്ഷ്യങ്ങളോട് ചേർന്നു പോകുന്നതാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളും സമഗ്രസമീപനവും എന്ന് അവാർഡ് ജൂറി നിരീക്ഷിച്ചു.
79-ാമത് യുഎൻ ജനറൽ അസംബ്ലി സെഷൻ, ചരിത്ര പ്രധാനമായ സമിറ്റ് ഓഫ് ഫ്യൂച്ചർ ഇവയോടനുബന്ധിച്ച് ന്യൂയോർക്കിലെ കോർനൽ യൂണിവേഴ്സിറ്റിയിൽ 2024ലെ എട്ടാമത് ഗ്രീൻ സ്കൂൾ കോൺഫറൻസിൽവെച്ച്
സെപ്റ്റംബർ 24 ന് പുരസ്കാര ചടങ്ങ് നടക്കും. സുസ്ഥിരപഠനാന്തരീക്ഷം പരിപോഷിപ്പിക്കുന്നതിൽ കോളേജിൻ്റെ അർപ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ അന്താരാഷ്ട്ര അംഗീകാരം പ്രോത്സഹനമാണെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.
latest news
എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.
latest news
മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.
മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.
പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.
-
Uncategorized7 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local9 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news7 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local8 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized7 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local8 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login