Connect with us

Local

നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു

Published

on

കോതമംഗലം : നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

നേര്യമംഗലം ഫയർ സ്റ്റേഷന്‌ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്‌. ഫയർ സ്റ്റേഷനായി കവളങ്ങാട്‌ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നേര്യമംഗലം സാംസ്കാരിക നിലയത്തിന്റെ കെട്ടിടം വിട്ട്‌ നൽകുന്നതിന്‌ പഞ്ചായത്ത്‌ താൽപര്യപ്പെടുകയും, സ്റ്റേഷൻ പ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാ വകുപ്പ്‌ നൽകിയ നിർദ്ദേശ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.


ഗ്യാരേജ്, ടോയ്ലറ്റ് , ഫ്ലോർ ഇന്റർലോക്ക് വിരിക്കൽ, വാഹനം കയറാനുള്ള സ്ലാബ്,മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് വേണ്ടിയിട്ടാണ് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുള്ളതെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടുകൂടി നേര്യമംഗലം ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുമെന്നും ആന്റണി ജോൺ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.

പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 

Continue Reading

Trending

error: Content is protected !!