Local
കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി

കോതമംഗലം : കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി.21-ാം മത് കന്നുകാലി സെൻസസിൻ്റെ എറണാകുളം ജില്ലയിലെ സമാരംഭത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.
കോതമംഗലം രാമല്ലൂരിൽ സാജു കപ്പലാം വീട്ടിലിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ വൈ. ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.


മൃഗസംരക്ഷണ വകുപ്പ് എറണാകുളം ജില്ല ഡെപ്യുട്ടി ഡയറക്ടർ ഡോ.എസ് അനിൽകുമാർ പദ്ധതി വിശദീകരിച്ചു.



വികസന കാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, അസി. ജില്ലാ മിഷൻ കോ. ഓഡിനേറ്റർ എം ഡി സന്തോഷ്, വാർഡ് കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ, എൽദോസ് പോൾ, സി ഡി എസ് ചെയർപേഴ്സൺ സാലി വറുഗീസ്, ഡോ. ജസി കെ ജോർജ്, ഡോ.ടിനി മാർഗരറ്റ് ,മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, ക്ഷീര കർഷകർ, എ -ഹെല്പ്, പശു സഖിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡോ.മെർലി മാത്യു നന്ദി രേഖപ്പെടുത്തി.2019 ലാണ് അവസാനമായി ക്യാറ്റിൽ സെൻസസ് നടന്നത്.
ഇത്തവണ നടക്കുന്ന ക്യാറ്റിൽ സെൻസസിൻ്റെ പൂർണമായും ഫീൽഡുതല പ്രവർത്തനം നടത്തുന്നത് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് പരിശീലനം ലഭിച്ച എ- ഹെൽപ്പേഴ്സ്, പശുസഖിമാരാണ്.
പൂർണ്ണമായും മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തുന്ന സെൻസസിൻ പതിനാറിനം പക്ഷീ മൃഗാധികളുടെ വിവരങ്ങൾ ശേഖരിക്കുന്നു.
വളർത്തു മൃഗങ്ങൾക്ക് പുറമേ തെരുവുനായ്ക്കൾ, തെരുവിലുള്ള പശുക്കൾ, നാട്ടാനകൾ,കുതിര, കഴുത എന്നിവ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിവരങ്ങളും, അറവുശാലകൾ, മാംസ സംസ്കരണ പ്ലാൻ്റുകൾ, ഗോശാലകൾ, ഫാമുകൾ എന്നീ വിശദാംശങ്ങളും രേഖപ്പെടുത്തും.
സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും, അതോടൊപ്പം നയങ്ങളും, പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും ഇതുവഴി ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിക്കുന്ന ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി നിങ്ങളുടെ ഭവനം സന്ദർശിക്കുമ്പോൾ ക്യത്യവും, സത്യസന്ധവുമായ വിവരങ്ങൾ നൽകുകയും, സർക്കാരിന്റെ ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാവുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആൻ്റണി ജോൺ എം എൽ എ അഭ്യർത്ഥിച്ചു.





latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.



പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.





Local
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.
ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.


വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.








Local
പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.







-
Uncategorized6 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local7 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news5 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local7 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized6 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local7 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login