Connect with us

Local

പഞ്ചായത്ത് അംഗത്തെ പുറത്താക്കി,പരാതിയുമായി വനിത പഞ്ചായത്തംഗവും: കോൺഗ്രസിലെ സംഭവ പരമ്പരകൾക്ക് പിന്നിൽ പടപ്പിണക്കമോ?

Published

on

കോതമംഗലം: മേഖലയിൽ കോൺഗ്രസിൽ പടപ്പിണക്കങ്ങൾ സജീവമായോ.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ് ഇത്തരത്തിൽ ഒരു ചർച്ച സജീവമാവാൻ കാരണം.

കഴിഞ്ഞ ദിവസം കുട്ടംമ്പുഴ പഞ്ചായത്തംഗം കെ എ സിബിയെ ഡിസിസി പ്രസിഡന്റ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.സിബി പ്രസിഡന്റായിരുന്ന കുട്ടംമ്പുഴ റൂറൽ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് സൃഷ്ടിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിയെ പുറത്താക്കുന്നത് എന്ന്  ഇതുസംബന്ധിച്ചുള്ള അറയിപ്പിൽ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടംമ്പുഴ പഞ്ചായത്തിൽ യൂഡിഎഫിനെ ഭരണത്തിലെത്തിയ്ക്കാൻ പ്രവർത്തിച്ച മേഖലയിലെ പ്രധാന പാർട്ടി പ്രവർത്തകരിൽ ഒരാളാണ് സിബി.പാർട്ടിയിലെ തന്നെ എതിർ ചേരിയിലെ ചിലരുടെ രഹസ്യനീക്കത്തെത്തുടർന്നാണ് സിബിയെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയത് എന്ന തരത്തിൽ ഇപ്പോൾ പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്.

ഇതുസംബന്ധിച്ചുള്ള വാദപ്രതിവാദങ്ങൾ കെട്ടങ്ങുംമുമ്പെയാണ് കിഴക്കൻ മേഖലയിലെ പാർട്ടിയിലെ വനിത പഞ്ചായത്തംഗം തനിയ്‌ക്കൊപ്പം ജയിച്ചുവന്ന പുരുഷ പഞ്ചായത്തംഗത്തിനും പാർട്ടിയിലെ മുൻ ബ്ലോക്ക് പ്രസിഡന്റിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്തെത്തിയത്.

പഞ്ചായത്തംഗവും പാർട്ടി നേതാവും ലൈംഗീകച്ചുവയോടെ തന്നോട് സംസാരിച്ചു,കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു,ഭീഷിണിപ്പെടുത്തി,പൊതുസമൂഹത്തിൽ മോശക്കാരിയായി ചിത്രീകരിച്ച് പ്രചാരണം നടത്തി എന്നിവയായിരുന്നു വനിത പഞ്ചായത്തംഗത്തിന്റെ പരാതിയിലെ പ്രധാന പരാമർശങ്ങൾ.

പരാതി കൊടുത്തിട്ടുണ്ടെന്നും, പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിയ്ക്കും എന്ന് അറിയാൻ കാത്തിരിയ്ക്കുകയാണെന്നും ഇന്നലെ പരാതിക്കാരിയായ പഞ്ചായത്തംഗം എം4 മലയാളത്തോട് പ്രതികരിച്ചിരുന്നു.

തന്നെ പരാതിക്കാരി സമൂഹത്തിൽ മോശക്കാരനായി ചിത്രകരിച്ചെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തുമെന്നുമായിരുന്നു ആരോപണ വിധേയനായ പഞ്ചായത്തംഗത്തിന്റെ പ്രതികരണം.എന്തായാലും ഇന്നലെ ഇരുവരുമായി ഡിസിസി പ്രസിഡന്റ് മുഖഹമ്മദ് ഷിയാസ് ചർച്ച നടത്തിയെന്നും, ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിച്ചെന്നുമാണ് ഇപ്പോൾ പരക്കെ പ്രചരിയ്ക്കുന്ന വിവരം.

ഇക്കാര്യം ആരോപണ വിധേയനായ പഞ്ചായത്തംഗം എം 4 മലയാളത്തോട് സ്ഥിരീകരിച്ചു.ഏതാണ്ട് ഇത്തരത്തിലുള്ള പ്രതികരണമാണ് പരാതിക്കാരിയും പങ്കുവച്ചത്.ഡിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്നെക്കുറിച്ച് ചിലർ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യങ്ങൾ വഴി പ്രചരിപ്പിയ്്ക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമ നടപകളെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ടെന്നും പരാതിക്കാരി എം4 മലയാളത്തോട് വ്യക്തമാക്കി.

വനിത പഞ്ചായത്തംഗത്തിന്റെ പരാതി സിബിയെ പുറത്താക്കിയതിന് പിന്നാലെയാണ് പുറത്തുവന്നതെന്നും ഇതിന് പിന്നിൽ സിബിയെ അനുകൂലിയ്ക്കുന്നവരാണ് എന്നും മറ്റു മുള്ള പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്.

വനിത പഞ്ചായത്തംഗം ഡിസിസി പ്രസിഡന്റിന് അയച്ച പരാതി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നും, പരാതിയിലെ ആരോപണ വിധേയനായ പഞ്ചായത്തംഗത്തെ പൊതുസമൂഹത്തിൽ മോശക്കാരനാക്കുകയായിരുന്നു പ്രചാരണത്തിന് ചുക്കാൻപിടച്ചവരുടെ ലക്ഷ്യമെന്നും മറ്റുമുള്ള ചർച്ചകളും പാർട്ടി പ്രദേശിക തലം മുതൽ സജീവമായിട്ടുണ്ട്.

എന്തായാലും ഈ രണ്ട് സംഭവങ്ങളും പാർട്ടിക്ക് മേഖലയിൽ വലിയ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സാധാരണ പ്രവർത്തകരുടെ വിലയിരുത്തൽ.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

Published

on

By

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.

ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.

സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.

പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.

ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു

ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്

എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.

വീഡിയോ കാണാം

Continue Reading

latest news

മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

Published

on

By


മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.

വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പിടിയിലായവർ മദ്യപിയ്ക്കാൻ  വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.

കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.

രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച

പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.

Continue Reading

latest news

“ആന ലൈറ്റ് ” വിതരണം തുടങ്ങി

Published

on

By

മറയൂർ;വന്യമ്യഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകൽപ്പന ചെയ്ത ഇ -ലൈറ്റ് വിതരണം തുടങ്ങി.

ഇടുക്കി ജില്ലയിൽ കാന്തല്ലൂർ,മറയൂർ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്.വന്യമ്യഗ ശല്യമുള്ള മേഖലകളിലെ കർഷകർക്ക് സൗജന്യമായിട്ടാണ് ലൈറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

രാത്രിയിൽ ഇടവിട്ട് നീല വെളിച്ചം പുറപ്പെടുവിയ്ക്കുന്നതാണ് ഉപകരണത്തിന്റെ പ്രവർത്തന രീതി.സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിയ്ക്കുന്നത്.

ഉപകരണം പുറപ്പെടുവിയ്ക്കുന്ന പ്രകാശം മൃഗങ്ങളെ അലോസരപ്പെടുത്തുമെന്നും ഇതുമൂലം ഇവ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള മേഖലയിൽ പ്രവേശിയ്ക്കില്ലന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

പന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവയുടെ ഉയരത്തിലും ആന ശല്യമുള്ള പ്രദേശത്ത് ആനയുടെ ഉയരത്തിലും ലൈറ്റുകൾ സ്ഥാപിയ്ക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

പരീക്ഷണം വിജയിച്ചാൽ ഇ -ലൈറ്റ് വന്യമൃഗ ശല്യമുള്ള മുഴുവൻ മേഖലകളിലും വിതരണം നടത്തുന്നതിനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

 

Continue Reading

Trending

error: Content is protected !!