Local
കോതമംഗലത്തെ കർഷക സമരത്തിൻ്റെ ഗതിമാറുന്നു: പട്ടണ പ്രദേശങ്ങളിലേയ്ക്കും പ്രതിഷേധം വ്യാപിപ്പിയ്ക്കും

കോതമംഗലം: വന്യമൃഗശല്യം അനുദിനം വർദ്ധിച്ച് വരുന്ന സഹചാര്യത്തിൽ നഗരപ്രദേശങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി.
കാട്ടാനകൾ അടക്കം വന്യജീവികളുടെ ശല്യം തടയാൻ വനംവകുപ്പ് പ്രയോഗിച്ചുവരുന്ന വൈദ്യുതി വേലികൾ മരങ്ങൾ തള്ളിയിട്ട് കാട്ടാനകൾ നശിപ്പിക്കുന്നത് പതിവാണ്. വന്യമൃഗശല്യം തുടർകഥയായി മാറിയ സാഹചര്യത്തിൽ, ഈ വരുന്ന വ്യാഴാഴ്‌ച രാവിലെ 10.30 ന് കളക്ട്രേറ്റിന് മുന്നിൽ അർദ്ധദിന സത്യാഗ്രഹസമരം (സമരാഗ്നി) നടത്തുമെന്ന് കോ-ഓർഡിനേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


കോതമംഗലം എം.എൽ.എ. ട്രഞ്ച് താഴ്ത്തുന്നതുമായി ബന്ധപ്പെട്ട് നിയമ സഭയിൽ ഒരു സബ്മിഷൻ പോലും കൊണ്ടുവരുന്നില്ലെന്നും, ഒരു സർക്കുലർ വഴി സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യമായിട്ടും ട്രഞ്ചുകൾ താഴ്ത്തി കർഷകർക്ക് സുരക്ഷ ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും, കോ-ഓർഡിനേഷൻ ഭാരവാഹികൾ ആരോപിച്ചു.



വനാതിർത്തിയിൽ നിന്നും 50 മീറ്റർ ഉൾമാറി ട്രഞ്ചുകൾ നിർമ്മിക്കുക. വന്യമൃഗ ആക്രമണത്തിൽ മരണമടയുന്ന വ്യക്തിയുടെ കുടുംബത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് 20 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവർക്ക് 15 ലക്ഷം രൂപയും, ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 10 ലക്ഷം രൂപയും കൃഷികളും, മറ്റ് ആദായങ്ങളും നശിപ്പിക്കപ്പെടുന്ന കുടുംബത്തിന് മാനദണ്ഡങ്ങൾ നോക്കാതെ 5 ലക്ഷം രൂപയും നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലയുടെ കിഴക്കൻ മേഖലയിൽ മാത്രം 40 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരമായി നൽകാനുണ്ടെന്നും ഇത് ഓണത്തിന് മുമ്പ് നൽണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ്. കാലത്ത് തുടങ്ങിവച്ച കർഷക ക്ഷേമനിധി പുനർജീവിപ്പിക്കുക. കർഷക പെൻഷൻ 7000 രൂപയായി ഉയർത്തുക എന്നീ അടിയന്തിര ആവശ്യങ്ങൾ ഉയർത്തിയാണ് സത്യാഗ്രഹസമരം നടത്തുക.
കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല ചെയർമാനും, യു.ഡി.എഫ്. ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിക്കുന്ന സത്യാഗ്രഹസമരം ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടിനെതിരെ കുറ്റപത്രം വായിക്കും. വിവിധ കക്ഷിനേതാക്കൾ പ്രസംഗിക്കും.
കോ–ഓർഡിനേഷൻ നേതാക്കളായ ഷിബു തെക്കുംപുറം, പി.സി. ജോർജ്, ജെയിംസ് കോറമ്പേൽ, ബിജു വെട്ടിക്കുഴ, എം.എം. അഷറഫ് ,എംഎം അബ്ദുൾ റഹിമാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.





latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.



പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.





Local
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.
ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.


വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.








Local
പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.







-
Uncategorized6 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local7 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news5 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local7 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized6 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local7 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login