Connect with us

Uncategorized

കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി 6.81കോടിരൂപ അനുവദിച്ചു;ആന്റണി ജോൺ എം.എൽ.എ

Published

on

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ.

വടാട്ടുപാറ-പലവൻപടി മുതൽ ആനക്കയം വരെ 4 കിലോമീറ്റർ ഭൂഗർഭ കേബിൾ ഇടുന്ന പ്രവൃത്തി, ഇടമലയാർ ചെക്ക്പോസ്റ്റ് മുതൽ പലവൻപടി വരെ 2.5 കിലോമീറ്റർ ഭൂഗർഭ കേബിൾ ഇടുന്ന പ്രവൃത്തി, ഇടമലയാർ സബ് സ്റ്റേഷൻ മുതൽ ചെക്ക് പോസ്റ്റ് വരെ 1.5 കിലോമീറ്റർ യു.ജി കേബിൾ വലിക്കുന്ന പ്രവൃത്തി എന്നീ മൂന്നു പ്രവൃത്തികളും പൂർത്തിയാവുന്നതോടെ കുട്ടമ്പുഴ ഭാഗത്തേക്ക് ഇടമലയാർ സബ് സ്റ്റേഷനിൽ നിന്നും ഒരു പുതിയ 11 കെ വി ഫീഡർ ലഭിക്കുന്നതാണ്.




ഇതുവഴി കോതമംഗലം സബ് സ്റ്റേഷനിൽ നിന്നുള്ള കീരംപാറ 11 കെ വി ഫീഡർ കീരംപാറ ഭാഗത്തേക്ക് മാത്രമായി ഉപയോഗപെടുത്തുവാൻ സാധിക്കും. ഇങ്ങനെ മേല്പറഞ്ഞ പ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്തുന്നതിനും, വൈദ്യുതി മുടക്കം കുറക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വടാട്ടുപാറ അരീക്കസിറ്റി ജംഗ്ഷൻ മുതൽ എടത്തിട്ടപ്പടി വരെ 2.5 കിലോമീറ്റർ കേബിൾ വലിക്കുന്ന പ്രവൃത്തി നിലവിൽ ക്രോസ്സ് കൺട്രി ലൈൻ റോഡിലൂടെ വലിക്കുന്നതാണ്. വെള്ളപ്പൊക്ക സാധ്യത ഉള്ള മേഖല ആയതിനാലും തോടിന് സൈഡിലൂടെ കടന്നു പോകുന്നതിനാലും , മൂന്ന് പ്രദേശങ്ങളിലെയും കേബിൾ വലിക്കുന്നത്തോടെ സപ്ലൈ ഇന്റെർപ്ഷൻ കുറക്കുവാനും, മഴക്കാലങ്ങളിൽ പരാതികൾ പരിഹരിക്കുവാനും ഇത് സഹായിക്കും.

കോട്ടപ്പടിയിൽ പേഴാട് മുതൽ കണ്ണക്കട വരെ 4.2 കിലോമീറ്റർ ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി. കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിലേക്കും കുർബാനപാറ ഭാഗതൂടി വലിച്ചിരിക്കുന്ന 11 കെ വി ലൈൻ പേഴാട് വന മേഖലയിലൂടെ ആണ് കടന്നു പോകുന്നത്.

നിലവിൽ വന്യ ജീവി ശല്യം മൂലവും മരങ്ങൾ ഒടിഞ്ഞു വീഴുന്നതുമൂലവും, നിരന്തരം വൈദ്യുതി വിതരണം തടസപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.ഈ പദ്ധതി യാഥാർഥ്യമാവുന്നതോടെ കോട്ടപ്പടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ജല വിതരണം നടത്തുന്ന പേഴാട് പമ്പ്‌ ഹൗസിന്റെയും , വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റിന്റെയും പ്രവർത്തനം സപ്ലൈ ഇന്റെർപ്ഷൻ മൂലം തടസപ്പെടുന്നത് ഒഴിവാകുന്നതാണ്.

കൂടാതെ കുർബാനപ്പാറ, കണ്ണക്കട, കോട്ടപ്പടി പഞ്ചായത്തിലെ പ്രസ്തുത വന മേഖലയോട് അടുത്ത് കിടക്കുന്ന ഭാഗങ്ങളിലെയും വൈദ്യുതി തടസ്സം കുറക്കുന്നതിനും ഈ പ്രവൃത്തി സഹായകരമാവുന്നതാണ്.
വിമലഗിരി മുതൽ ഗ്യാസ് എ.ബി വരെ 2 .2 കിലോമീറ്റർ യു.ജി കേബിൾ വലിക്കുന്ന പ്രവൃത്തി.പ്രസ്തുത പ്രവൃത്തി കോതമംഗലം ടൗൺ മേഖലയിൽ വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും, വൈദ്യുതി തടസം കുറക്കുന്നതിനുമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മലനാട് വരെ 300 മീറ്റർ ദൂരം ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി പൂർത്തിയാവുന്നതോടെ കോഴിപ്പിള്ളി – ടൗൺ ഫീഡറുകളുടെ ഒത്തൊരുമിപ്പിക്കൽ സാധ്യമാവുകയും കോതമംഗലം ടൗൺ മേഖലയിൽ വൈദ്യുതി വിതരണം മെച്ചപ്പെടുകയും , വൈദ്യുതി’ തടസ്സം കുറയുന്നതുമാണ് .

നേര്യമംഗലം ടൗൺ മുതൽ ഫാം എ.ബി വരെ 140 മീറ്റർ ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി.നിലവിൽ നാഷണൽ ഹൈവേയിലൂടെ വലിച്ചിരിക്കുന്ന ലൈൻ ഭൂഗർഭ കേബിൾ ആക്കുന്നത്തോടെ വൈദ്യുതി വിതരണം മെച്ചപെടും.

ഊന്നുകൽ തേൻകോട് എ.ബി മുതൽ തേങ്കോട് ട്രാൻസ്‌ഫോർമർ വരെ 1 കിലോമീറ്റർ എബിസി വലിക്കുന്ന പ്രവൃത്തി.നിലവിൽ ക്രോസ്സ് കൺട്രി ആയി പോകുന്ന ലൈൻ റോഡിലൂടെ ആക്കുന്നതാണ് പ്രവൃത്തി. ഇതുവഴി സപ്ലൈ മുടങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും . 0.9 കെ.എം കരിമരുതുംചാൽ റീ കണ്ടക്ടറിങ് പ്രവൃത്തി.നിലവിൽ മരങ്ങൾക്കിടയിലൂടെയും, പുഴ കടന്നും പോകുന്ന ലൈൻ എ.ബി.സി ആകുന്നത്തോടെ വൈദ്യുതി തടസ്സം കുറയ്ക്കുവാൻ സാധിക്കും.

ഇരുമലപടി കനാൽ മുതൽ പാനിപ്രകാവ് ട്രാൻസ്‌ഫോർമർ വരെ 800 മീറ്റർ എ.ബി.സി വലിക്കുന്ന പ്രവൃത്തി.ഈ പ്രവൃത്തി പൂർത്തിയാവുന്നതോടെ ഇളമ്പ്ര – പ്ലാമുടി ഫീഡർ ഇന്റർലിങ്കിങ് സാധ്യമാവുകയും , അതുവഴി ബാക്ക് ഫീഡിങ് ഫെസിലിറ്റി ലഭിക്കുകയും , വൈദ്യുതി തടസം കുറയുന്നതുമാണ് . 6.81 കോടി രൂപ ചിലവഴിച്ചുള്ള 11 പദ്ധതികളാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കുന്നത്. പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും ഈ പദ്ധതികളുടെ പൂർത്തീകരണത്തോട് കൂടി മണ്ഡലത്തിന്റെ എല്ലാ മേഖലയിലും വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.






latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Uncategorized

വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് വാഗ്ദാനം:സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്, പ്രതി പിടിയിൽ

Published

on

By

മൂവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് വാഗ്ദാനം.സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ.

ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണൻ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് .മുവാറ്റുപുഴ പോലീസ് രെജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു എന്നാണ് പുറത്തുവരുന്ന വിവരം.




മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ ഒരു സൊസൈറ്റിയുണ്ടാക്കി സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞ് നിക്ഷേപകരെ ആകർഷിച്ചായിരുന്നു തട്ടിപ്പ്. 9 കോടിയോളം രൂപയാണ് ഇയാൾ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിച്ച് നേടിയത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.


സംസ്ഥാനത്തെ എല്ലാ ബ്ലോക്കിന് കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചതായും, 62 സീഡ് സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികൾക്കും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 2022 മുതൽ പ്രതി സന്നദ്ധ സംഘടനകളെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയിരുന്നതായാണ് നിലവിലെ കണ്ടെത്തൽ.

സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിൽ ഇടപാടുകൾ നടത്തിയിരുന്നതായും, പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷൻ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തിരുന്നതായും, നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്ന് കാട്ടി തട്ടിപ്പ് തുടരാൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ആദ്യഘട്ടത്തിൽ ബുക്ക് ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്.നേരത്തെയും നിരവധി പരാതികൾ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു.

എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ പി.സി.ജയകുമാർ ,,ബിനോ ഭാർഗവൻ, സീനിയർ 1സിപിഓമാരായ സി.കെ.മീരാൻ സി കെ, ബിബിൽ മോഹൻ, കെ.എ അനസ് തുടങ്ങിയവർ ഉണ്ടായിരുന്നു.

 






Continue Reading

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.




മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.


മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Trending

error: Content is protected !!