Local
കര്ഷകര്ക്ക് നാടിന്റെ ആദരവും പുരസ്കാര സമര്പ്പണവും; കോതമംഗലത്ത് വൈവിധ്യമാര്ന്ന പരിപാടികളോടെ കര്ഷകദിനം ആചരിച്ചു

കോതമംഗലം:താലൂക്കിൽ കൃഷിഭവനുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനം ആചരിച്ചു.

വാരപ്പെട്ടിയിൽ കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും
കോതമംഗലം: കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, വിവിധ സർവ്വീസ് സഹകരണ ബാങ്കുകളുടെയും, പാടശേഖര സമിതികളുടെയും, കാർഷിക വികസന സമിതിയുടെയും, ഇതര കർഷക ഗ്രൂപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.
വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസമോൾ ഇസ്മയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സൈയ്ത്, വാർഡ് മെമ്പർമാരായ കെ കെ ഹുസൈൻ, ദിവ്യാ സലി,പ്രിയ സന്തോഷ്, ഷാജി ബസി, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ബാലകൃഷ്ണൻ, ജില്ലാ കാർഷിക വികസന സമിതി അംഗം കെ എസ് അലികുഞ്ഞ്, കാർഷിക കർമ്മ സേന പ്രതിനിധി ഷാജി വർഗീസ് കൊറ്റനക്കോട്ടിൽ, കാർഷിക വികസന സമിതി അംഗം എം ഐ കുര്യാക്കോസ്, പാടശേഖരസമിതി സെക്രട്ടറി ജോസ് കെ തോമസ്, കൃഷി അസിസ്റ്റന്റ് ബിൻസി ജോൺ എന്നിവർ പങ്കെടുത്തു.
കൃഷി ഓഫീസർ സൗമ്യ സണ്ണി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഉനൈസ് പി ഇ നന്ദിയും പറഞ്ഞു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് കാർഷിക ക്വിസ് മത്സരവും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർഷക ദിനാചരണം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മാതൃക കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സജി കെ എ സ്വാഗതം പറയുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി ജോളി,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷ ശിവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിബു പടപറമ്പത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ സൈജൻ്റ് ചാക്കോ ,പഞ്ചായത്ത് മെമ്പർമാരായ ടീന ടിനു,ലിസി ജോർജ്, ഹരീഷ് രാജൻ, സുഹ്റ ബഷീർ, എം കെ വിജയൻ,കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് യാസർ മുഹമ്മദ്,ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം എസ് പൗലോസ്, പി റ്റി ബെന്നി, പി.എം മാത്യൂ, മനോജ് ഗോപി,സി.ഡിഎസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ,പാടശേഖര സമിതി സെക്രട്ടറി കുര്യൻ ,കൃഷി അസിസ്റ്റൻ്റുമാരായ സീന ജോർജ്, ഫാത്തിമ എ എ, സൗമ്യ ഷിബു, എന്നിവരൊപ്പം നിരവധി കർഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാത്യക കർഷകരായ 6 പേരെയും , വിദ്യാർത്ഥി കർഷകനായി ജോസഫ് സെബാസ്റ്റ്യൻ, നെടുങ്കല്ലേൽ, ഊന്നുകൽ (വി എച്ച് എസ് ഇ നേര്യമംഗലം) കർഷക തൊഴിലാളിയായി ശിവൻ കെ കെ, കൊളമ്പക്കര, പുത്തൻകുരിശ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു.
ആദരിക്കപ്പെട്ട കർഷകർ ക്യഷി അനുഭവങ്ങൾ പങ്കുവച്ചതിനു ശേഷം കർഷക ദിനാചരണ ചടങ്ങിന് അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി നന്ദി പറഞ്ഞു.
പല്ലാരിംഗലത്ത് കർഷക ദിനാചരണം
പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തും കൃഷിഭവനുംചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി.
വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മികച്ച കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ ഇ എം മനോജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുൾകരീം, സീനത്ത് മൈതീൻ,വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, ആഷിത അൻസാരി, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നസിയ ഷെമീർ, ഷിബി ബോബൻ, എ എ രമണൻ, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, വെറ്റിനറി ഡോക്ടർ റസീന കരിം, എം എം ബക്കർ, പി കെ മൊയ്തു, എം എം അബ്ദുൾ റഹ്മാൻ, കെ ഇ കാസിം, റി എം മൂസ, പി പി അബ്ദുൾ കലാം, കൃഷി അസിസ്റ്റന്റുമാരായ ബിനിമക്കാർ, അനിത കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
കർഷകർക്ക് ആദരവുമായി കോതമംഗലം നഗരസഭ
കോതമംഗലം :കർഷകർക്ക് ആദരവുമായി കോതമംഗലം നഗരസഭ കർഷക ദിനാചരണം സംഘടിപ്പിച്ചു. കോതമംഗലം കൃഷിഭവന്റേയും, നഗരസഭയുടേയും, കർഷകസമിതികളുടെയും, വിവിധ കാർഷിക സ്ഥാപനങ്ങളുടെയും, കോതമംഗലം, മാതിരപ്പിള്ളി, കുത്തുകുഴി സഹകരണ ബാങ്കുകളുടേയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു.
കോതമംഗലം മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ് വർഗീസ്, കൗൺസിലർമാരായ എ ജി ജോർജ്,ഷമീർ പനയ്ക്കൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എൽദോസ് പോൾ, വി എം ബിജു കുമാർ, സി കെ വിദ്യാസാഗർ, അഡ്വ എം കെ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് സ്വാഗതവും കൃഷി ഫീൽഡ് ഓഫീസർ സതി പികെ കൃതജ്ഞതയും രേഖപ്പെടുത്തി.
കോട്ടപ്പടിയിൽ കർഷകദിനാചരണം
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു. കോട്ടപ്പടി കൃഷിഭവൻ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ജിജി ജോബ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അജിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിജി സജീവ്, സാറാമ്മ ജോൺ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി ചന്ദ്രൻ,സന്തോഷ് അയ്യപ്പൻ, ഷൈമോൾ ബേബി, റംല മുഹമ്മദ്, ശ്രീജ സന്തോഷ്,അഡ്വ. ബിജി പി ഐസക്ക്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ചോലിക്കര, സി ഡി എസ് ചെയർപേഴ്സൺ ഓമന രമേശ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീജ വി, കാർഷിക വികസന സമിതി അംഗങ്ങളായ വിജയപ്പൻ നായർ, ശശി കെ എൻ, എൽദോസ് കെ കെ, ഡൊമിനിക് എം കെ, എന്നിവർ സന്നിഹിതരായിരുന്നു. കൃഷി അസിസ്റ്റന്റ് നിഷാദ് കെ കെ കൃതജ്ഞത രേഖപ്പെടുത്തി.
നെല്ലിക്കുഴിയിൽ കർഷക ദിനം ആചരിച്ചു
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് കാർഷിക വികസന സമിതി പാടശേഖര സമിതി വിവിധ കർഷക സമിതികൾ ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എല്ലാം സഹകരണത്തോടെ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഗ്രീഷ്മ എസ് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീന എൽദോസ്, ശോഭ രാധാകൃഷ്ണൻ, അരുൺ സി ഗോവിന്ദൻ,കെ കെ നാസർ,ബീന ബാല ചന്ദ്രൻ,ഷാഹിദ ഷംസുദ്ദീൻ, നൂർജാമോൾ ഷാജി, സുലൈഖ ഉമ്മർ, എം വി റെജി, ഷറഫിയ ഷിഹാബ്, ഷഹന ഷരീഫ്, വൃന്ദ മനോജ്,സി എം നാസ്സർ, കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ റഷീദ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ സജ്ജാദ്, സിഡിഎസ് ചെയർപേഴ്സൺ ഐഷ അലി തുടങ്ങിയവർ സംബന്ധിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ സാജു ഇ പി നന്ദി രേഖപ്പെടുത്തി.
കീരംപാറ ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു
കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു. പുന്നക്കാട് ശ്രീഭദ്ര അന്നദാന മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങ് അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ മാതൃക കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യാതിഥിയായി.
കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോൾ തോമസ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാന്റി ജോസ്, വി സി ചാക്കോ, ഗോപി മുട്ടത്ത്, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്, അൽഫോൻസ സാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയശ്രീ ആർ, കുടുംബശ്രീ ചെയർപേഴ്സൺ ഗ്രേസി ബേബി, പുന്നേക്കാട് കാർഷിക വിപണി പ്രസിഡന്റ് പി ഡി എൽദോസ്, തട്ടേക്കാട് അഗ്രോ കമ്പനി എം ഡി സാബു വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജു അബ്രഹാം, കെ ഒ കുര്യാക്കോസ്, പി എൻ നാരായണൻ നായർ, എ കെ കൊച്ചു കുറു, സി കെ സുകുമാരൻ, കാർഷിക വികസന സമിതി അംഗങ്ങളായ പി സി ജോർജ്,മനിൽ കുര്യൻ, കെ പി തോമസ്, ബിനു കൊച്ചാടത്തിൽ, സ്വാഗതസംഘം ജനറൽ കൺവീനറും കീരംപാറ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും കേരഗ്രാമം പഞ്ചായത്ത് തല സമിതി പ്രസിഡന്റുമായ ജിജി ഏളൂർ, പുന്നേക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി ജെ മത്തായി, പുന്നേക്കാട് വ്യാപാര വ്യവസായ സമിതി സെക്രട്ടറി ഇ പി രഘു, കേരഗ്രാമം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് തോമസ് പോൾ, പാടശേഖര സമിതി എം എം രവി, കൃഷിക്കൂട്ടം കൺവീനർ അബ്രഹാം കെ വി, പച്ചക്കറി ക്ലസ്റ്റർ സണ്ണി അബ്രഹാം, പുന്നേക്കാട് ക്ഷീരസംഘം റെജി വി പോൾ, പാലമറ്റം ക്ഷീരസംഘം ജോർജ് പൗലോസ്, നാടുകാണി ക്ഷീരസംഘം റോയി വർഗീസ്, കൃഷി അസിസ്റ്റന്റ് സൗമ്യ പി എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കീരംപാറ കൃഷി അസിസ്റ്റന്റ് വിജയകുമാർ പി റ്റി കൃതജ്ഞത രേഖപ്പെടുത്തി. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ക്വിസ് മത്സരം,ജൈവ കാർഷിക സെമിനാർ, വിള മത്സരം എന്നിവ സംഘടിപ്പിച്ചു.
പിണ്ടിമന പഞ്ചായത്തിൽ കർഷകദിനാചരണം
കോതമംഗലം : പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, വിവിധ ബാങ്കുകൾ,ക്ഷീരസംഘങ്ങൾ, കാർഷിക വികസന സമിതി, കുടുംബശ്രീ, മറ്റു വിവിധ കർഷക ഗ്രൂപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും പിണ്ടിമന ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെട്ടു.
പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ മികച്ച കർഷകരെ ആദരിക്കയും ചെയ്തു. കാർഷിക -രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ഡാനിയൽ സ്വാഗതവും കൃഷി ഓഫീസർ ഷൈല സി എം നന്ദിയും പറഞ്ഞു. ടി.ജെ മാത്യു, തുടുമ്മേൽ, കെ എം മീരാൻ കുഴിപ്പനം, വത്സല ഗോപാലകൃഷ്ണൻ അമ്പാട്ട് , എലിസബത്ത് വി ദേവസ്യ കൊച്ചുപുരയ്ക്കൽ, നിഷാ സോമൻ ആനോട്ടുപാറയിൽ, ബേസിൽ ബിനു വാലേതോട്ടത്തിൽ, ഗ്രീൻ പിണ്ടിമന കൃഷിക്കൂട്ടം അംഗങ്ങൾ ബെന്നി വർഗീസ് പുതുക്കയിൽ, എൽദോസ് സ്കറിയ തുടുമ്മേൽ, എം എസ് ജോർജ് മാളിയേലിൽ, എൽദോസ് പി പുന്നക്കൽ, കെ കെ ഏലിയാസ് കാഞ്ഞിരത്തിങ്കൽ എന്നീ കർഷകരെ ചടങ്ങിൽ ആദരിച്ചു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു
കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക്, ഇടമലയാർ സർവീസ് സഹകരണ ബാങ്ക്, മാമലക്കണ്ടം സർവീസ് സഹകരണ ബാങ്ക്, വടാട്ടുപാറ റൂറൽ സർവീസ് സഹകരണ സൊസൈറ്റി, വടാട്ടുപാറ വനിതാ സഹകരണ സംഘം, കുട്ടമ്പുഴ വനിതാ സഹകരണസംഘം, കുട്ടമ്പുഴ ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷവും തെരഞ്ഞെടുത്ത കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുത്ത കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
കർഷകർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ നൽകി ആദരിച്ചു . കോതമംഗലം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി കെ എ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മനോഹരൻ,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സി റോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, വാർഡ് മെമ്പർമാരായ എൽദോസ് ബേബി,സനൂപ് കെ എസ്,ബിൻസി മോഹനൻ,ഗോപി ബദറൻ, ഡെയ്സി ജോയ്, സൽമ പരീത്, ശ്രീജ ബിജു, ബിനേഷ് നാരായണൻ, ജോഷി പൊട്ടയ്ക്കൽ, ഷീല രാജീവ്, ആലീസ് സിബി, കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ, കുട്ടമ്പുഴ ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ ജെ ജോസ്, സി ഡി എസ് ചെയർപേഴ്സൺ ഷെല്ലി പ്രസാദ്, കാർഷിക വികസന സമിതി അംഗങ്ങളായ വിജയമ്മ ഗോപി, റ്റി സി ജോയി, ഫ്രാൻസിസ് ചാലിൽ,കൃഷി ഓഫീസർ എൽദോസ് പി സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അസിസ്റ്റന്റ് കൃഷി ഓഫീസർ ബോബൻ കെ എം യോഗത്തിന് നന്ദി അറിയിച്ചു.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login