Connect with us

Local

വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞ്,ട്രിപ്പ് മുടക്കി;പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്കുമായി ബസ് തൊഴിലാളികള്‍,യാത്രക്കാര്‍ ദുരിതത്തില്‍

Published

on

കോതമംഗലം:വിദ്യാർത്ഥികൾ ബസ് തടഞ്ഞ്, ട്രിപ്പ് മുടക്കി.സംഭവത്തിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്കുമായി ബസ് തൊഴിലാളികൾ.യാത്രക്കാർ ദുരിതത്തിൽ.

ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെത്തി തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ് ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്നും ആരോപിച്ചാണ് ബസ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി സ്വീകരിയ്ക്കണമെന്നാണ് പണിമുടക്കിലുള്ള തൊഴിലാളികളുടെ ആവശ്യം.

പ്രജേഷ് ബസ് കാതമംഗലം- തൊടുപുഴ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്.ഇന്നലെ വൈകിട്ട് 4.30-ന് തൊടുപുഴയ്ക്ക് പുറപ്പെട്ട ബസിൽ കോതമംഗലത്തുനിന്നും നിന്നും ചേലാട് പോളിടെക്‌നിക്കിൽപ്പടിയ്ക്കുന്ന വിദ്യാർത്ഥിനിയും കയറിയിരുന്നു.

ബസ് മൂവാറ്റുപുഴ പിഒസി ജംഗ്ഷനിൽ എത്തിയപ്പോൾ ഈ വിദ്യാർത്ഥിനിയെ ബസ് ജീവനക്കാർ നിർബന്ധപൂർവ്വം ഇറക്കിവിട്ടെന്നും ഇത് ചോദ്യം ചെയ്താണ് ഇന്ന് വിദ്യാർത്ഥികൾ പ്രജേഷ് ബസ് സ്റ്റാന്റിൽ തടഞ്ഞിട്ടതെന്നുമാണ് ലഭ്യമായ വ്ിവരം.

പ്രജേഷ് ബസ്സിന് മുന്നിലായി 2 ബസുകൾ തൊടുപുഴയ്ക്ക് പോകുന്നുണ്ടെന്നും ഈ ബസുകളിലൊന്നിൽ പോകാൻ നിർദ്ദേശിച്ചാണ് വിദ്യാർത്ഥിനിയെ പിഒസി കവലയിൽ ഇറക്കിവിട്ടതെന്നും ഇത് സാധാരണ നടപടി മാത്രമാണെന്നുമാണ് ഇക്കാര്യത്തിൽ ബസ് ജീവനക്കാരുടെ പ്രതികരണം.

ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കതിരെ പോലീസ് നടപടി സ്വീകരിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

 

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

latest news

ലൈഫ് ഭവന പദ്ധതിയിലെ വീട് “വിൽപ്പന” ; ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരും – സി വി വർഗീസ്

Published

on

By

മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മറയൂർ ഗ്രാമ പഞ്ചായത്ത്  ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

കർഷക കേന്ദ്രങ്ങളായ കോച്ചാരത്ത് ,ബാബു നഗർ,മാശിവയൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച ശേഷം പ്രകടനമായി കർഷകർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കവാടത്തിലേയ്ക്ക്  എത്തുകയായിരുന്നു.

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.

ലൈഫ് ഭവന പദ്ധതി സർക്കാർ പ്രതിസന്ധികൾക്കിടയിലും സർക്കാർ നടപ്പിലാക്കുന്നത് ആരും തെരുവിൽ അന്തിയുറങ്ങാനോ വീടില്ലാത്തതിനാൽ ഒരു തരത്തിലുള്ള അന്യതാബോധവും ഇല്ലാതെ അഭിമാനത്തോടെ ജീവിക്കാനും വേണ്ടിയാണെന്ന് സി വി വർഗീസ് പറഞ്ഞു.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ച് ആവണം. വീടുകൾ അനർഹർക്ക് നൽകി നിയമവിരുദ്ധമായി വിൽപ്പന നടത്തുന്നതിന് കൂട്ടു നിന്ന് ജയിലിൽ പോകാതെ ഉദ്യോഗസ്ഥർ നോക്കണം .അദ്ദേഹം കൂട്ടിച്ചേർത്തു.

മറയൂരിലെ കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പാക്കാനും, കർഷകർക്ക് യഥാസമയം തൊഴിലാളികളെ ലഭിക്കാനും സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത കാർഷിക തൊഴിൽ സേന രൂപീകരിക്കുക,ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുക,10-ൽ അധികം വീടുകൾ വിറ്റത് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതിയിൽ മാനദണ്ഡം മറികടന്ന് ഇഷ്ടക്കാർക്ക് വീട് എഗ്രിമെന്റ് വയ്ക്കുന്നത് അവസാനി പ്പിക്കുക,ജലനിധി ഫിൽട്ടർ ടാങ്ക് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക,ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുക തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.

ജലനിധി കുടിവെള്ള വിതരണത്തിലെ സംഭരണി നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക. ശുദ്ധികരിച്ച കുടിവെള്ളം വിതരണം ചെയ്യുക. ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമാണത്തിന് കരാറുകാരെ നിർബന്ധപൂർവ്വം ചുമതലപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇക്കൂട്ടർ ഉന്നയിച്ചിരുന്നു

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു, സി പി ഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു

കെ എസ് കെ ടി യു ഏരിയ പ്രസിഡൻ്റ് ജെയിംസ് മാത്യു അധ്യക്ഷനായി. സി പി ഐ എം ടൗൺ ലോക്കൽ സെക്രട്ടറി എസ് അണ്ണാദുര, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എസ് ചന്ദ്രൻ , എസ് ചന്ദ്രൻ രാജ , പി എം ലാലു, കനകാസ്യൻ ബിജു എന്നിവർ സംസാരിച്ചു.

Continue Reading

latest news

കാട്ടാനകൾ കൂട്ടത്തോടെ മറയൂർ കരിമുട്ടിയിൽ; വ്യാപകമായി കൃഷി നശിപ്പിച്ചു, ജീവിതം വഴിമുട്ടിയെന്ന് കർഷകർ

Published

on

By

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനു സമീപമുള്ള മറയൂർ കരിമുട്ടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം.

വട്ടവയലിൽ ജോൺസന്റെ കൃഷികൾ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടംനശിപ്പിച്ചു.

തെങ്ങ്, വാഴ, കമുക്, എന്നിവയ്ക്ക് പുറമെ കരിമ്പും വ്യാപകമായി നശിപ്പിയ്ക്കപ്പെടുന്നുണ്ട്.

കരിമ്പിൻ പാടങ്ങളുടെ നാശം ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയുടെ ഉൽപ്പാദനത്തെ ബാധിയ്ക്കുമോ എന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,500 ഏക്കറിൽ നിന്ന് 400 ഏക്കറായി കരിമ്പ് കൃഷി ചുരുങ്ങി, ഇതിന് പ്രധാന കാരണം കാട്ടാന ശല്യമാണെന്നാണ്  ചുണ്ടികാണിയ്ക്കപ്പെടുന്നത്.

Continue Reading

Trending

error: Content is protected !!