Connect with us

Local

പന്തപ്ര ആദിവാസി നഗറിലെ മരം മുറി പ്രശ്നത്തിന് പരിഹാരം; തീരുമാനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Published

on

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി നഗറിലെ മരം മുറി പ്രശ്നത്തിന് പരിഹാരമാകുന്നു.നേരത്തെ വാരിയം നഗറിൽ നിന്നും സ്ഥലം വിട്ട് പന്തപ്രയിലെത്തിയവർക്ക് 2018ൽ വനാവകാശ രേഖകൾ പ്രകാരം അവകാശങ്ങൾ നൽകി ഓരോ കുടുംബത്തിനും 2 ഏക്കർ ഭൂമി വീതവും പൊതുആവശ്യങ്ങൾക്കായി 26.8 ഏക്കർ ഭൂമിയും അനുവദിച്ചുകൊണ്ട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവ നിർമ്മിക്കുന്നതിനായി കണ്ടെത്തിയ 15 സെന്റ് സ്ഥലത്തെ മുഴുവൻ മരങ്ങളും നേരത്തെ വെട്ടി മാറ്റാനും തീരുമാനമായിരുന്നു. കൂടാതെ ഇതിന്റെ തുടർച്ചയിൽ 67 ഹൗസ് പ്ലോട്ടുകളുടെ സമീപത്തുള്ള 885 എണ്ണം മൃദു മരങ്ങളും മുറിച്ച് മാറ്റിയിരുന്നു.


എന്നാൽ ഈ കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ള 2 ഏക്കറിൽ ശേഷിക്കുന്ന 1 ഏക്കർ 85 സെന്റോളം സ്ഥലത്തെ തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഇതുവരെ സാധിച്ചിരുന്നില്ല. മരങ്ങൾക്ക് വളർച്ച പൂർത്തിയാകാത്തതുമൂലം മരങ്ങൾ മുറിച്ച് മാറ്റാൻ ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാതിരുന്നതാണ് ഇതിന് കാരണമായി ചുണ്ടികാണിച്ചിരുന്നത്.

ഇതുമൂലം 67 കുടുംബങ്ങൾക്കും ഈ ഭൂമിയിൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല പലപ്പോഴും ഈ മരങ്ങൾ ഒടിഞ്ഞ് വീണുള്ള അപകടങ്ങളും പതിവായിരുന്നു. പന്തപ്രയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയാത്ത വിഷയം നിരവധി പ്രാവശ്യം എം എൽ എ നിയമസഭയ്ക്ക് അകത്തും പുറത്തുമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

കൂടാതെ ആദിവാസി സമൂഹവും വർഷങ്ങളായി ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നു.ഈ പ്രശ്നങ്ങൾക്ക് പരിഹരമായി മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായിട്ടാണ് വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ യുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേമ്പറിൽ ഉന്നത തല യോഗം ചേർന്നത്.

പന്തപ്ര ഭാഗത്ത് വനാവകാശ രേഖ പ്രകാരം പുനരധിവാസിച്ചിട്ടുള്ള ആദിവാസി കുടുംബങ്ങൾ പൂർണ്ണമായും കാർഷിക വൃത്തിയെ ആശ്രയിച്ച് കഴിയുന്നവരായതിനാൽ 2 ഏക്കർ ഭൂമിയിലെ മുഴുവൻ മരങ്ങളും മുറിച്ച് മാറ്റാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

അടുത്ത ദിവസം തന്നെ വിദഗ്‌ദ്ധ സമിതിയ്ക്ക് മുൻപാകെ റിപ്പോർട്ട്‌ സമർപ്പിക്കാനും, വരുന്ന വെള്ളിയാഴ്ചക്ക് മുൻപായി ഡേവിയേഷൻ
നിർദ്ദേശാനുസരണം അംഗീകാരം തേടുന്നതുൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി ജോൺ എം എൽ എ,പ്രിൻസിപ്പൽ ചീസ് ഫോറസ്റ്റ് കൺസർവേറ്റർ വൈൽഡ് ലൈഫ് & ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(ഇക്കോ ഡെവലപ്മെന്റ് & ട്രൈബൽ വെൽഫയർ) എസ് ജസ്റ്റിൻ മോഹൻ ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്,ബഡ്ജറ്റ് & ഓഡിറ്റ്) പി പുകഴേന്തി ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ക്യാമ്പാ) ജി ഫണീന്ദ്രകുമാർ റാവു, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തൃശ്ശൂർ ആർ ആദലരശൻ ഐ എഫ് എസ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഐടി & എസ് എഫ്,തിരുവനന്തപുരം സഞ്ജയൻ കുമാർ ഐ എഫ് എസ്, മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഖുറ ശ്രീനിവാസ് ഐ എസ് എസ്, ഡി സി എഫ് (ഇ &റ്റി ഡബ്ല്യു) കെ ഐ പ്രദീപ്കുമാർ ഐ എഫ് എസ്, വിജിലൻസ് ബൈജു കൃഷ്ണൻ എസി എഫ്, എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് അംഗം ബിനേഷ് നാരായണൻ,പന്തപ്ര ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.

പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 

Continue Reading

Trending

error: Content is protected !!