Connect with us

latest news

യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി; വട്ടം കറങ്ങിയത് ആനവണ്ടിയിലെ രാത്രി യാത്രികർ

Published

on

കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ.

പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക് എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക് പോയ കെ എൽ 15-എ-0477(ആർഎസ്‌ഇ 915)എന്ന കോതമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പെരുമ്പാവൂരിൽ വച്ചാണ് നാടകീയ രംഗങ്ങൾ നടന്നത്.


ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തുന്ന കോതമംഗലത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കൂടാതെ അതിഥി തൊഴിലാളികളും,ഇവർക്ക് പുറമേ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന കെ. എസ് ആർ ടി സിയിലെ ഏതാനും ജീവനക്കാരും.

പെരുമ്പാവൂർ യാത്രിനിവാസ് സ്റ്റാൻഡിൽ നിന്ന് തിക്കിലും, തിരക്കിലുംപ്പെട്ട് ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ തന്റെ ഫോൺ നഷ്ട്ടപ്പെട്ടുവെന്നും ബസ് നിർത്തണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു. കണ്ടക്ടർ ബെൽ അടിച്ചതിനെ തുടർന്ന് ബസ് ഏതാനും മീറ്റർ അകലെയുള്ള എം.സി. റോഡിലെ സിഗ്നൽ ജങ്ഷന് സമീപം നിർത്തി.

കണ്ടക്ടറും, പരാതിക്കാരനും ഫോൺ നഷ്ട്ടപ്പെട്ട കാര്യം യാത്രക്കാരോട് പറഞ്ഞെങ്കിലും ക്രമാതീതമായ യാത്രക്കാരുടെ തിരക്ക് മൂലം ബസിൽ ഫോൺ നഷ്ട്ടപെട്ടത് നോക്കുവാൻ സാധിച്ചില്ല. ഇതിനിടയിൽ നഷ്ടപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയും ചെയ്തു.

പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പരാതിക്കാരൻ ആവശ്യം പറഞ്ഞതിനാൽ പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് നിർത്തിയിട്ടു. ഇതിനിടയിൽ ചില യാത്രക്കാർ, ബസിൽ കയറുകയും ചിലർ ഇറങ്ങി പോകുകയും ചെയ്തു.

പരാതിക്കാരൻ കണ്ടക്ടറോട് വീണ്ടും കാര്യം പറഞ്ഞെങ്കിലും ഞാനെന്താണ് ചെയ്യണ്ടത് എന്ന് പറയുകയും, പിന്നീട് കണ്ടക്ടറും, പരാതിക്കാരനും ചേർന്ന് ഡിപ്പോ അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇതേ ബസിലെ പുറകിലെ സീറ്റിലെ യാത്രക്കാരായ രണ്ടു സ്വകാര്യ ബസ് ജീവനക്കാർ മദ്യ ലഹരിയിൽ സദാചാര പോലീസ് ചമഞ്ഞത് സംഘർഷത്തിന് ഇടവരുത്തി.

“ബസിലെ യാത്രക്കാർ ആരെങ്കിലും ഫോൺ എടുത്തിട്ടുങ്കിൽ തിരിച്ചു കൊടുക്കണമെന്നും ആരുടെയെങ്കിലും കൈയിൽ നിന്ന് കണ്ടെത്തിയാൽ ഇടിയുടെ പെരുന്നാൾ ആയിരിക്കുമെന്നും നാളെ നേരം വെളുത്താൽ പോലും എണീക്കുകയില്ലെന്നും പറഞ്ഞായിരുന്നു ഇവരുടെ അസഭ്യ മഴ”.

പരാതിക്കാരനും കണക്കിന് കിട്ടി ഇവരുടെ ഈ മഴ. “നീ കയറി പരിശോധിക്കട, ഞങ്ങളുടെ സമയം കളയാതെ.ബസിൽ നിന്ന് ഫോൺ കണ്ടു കിട്ടിയില്ലെങ്കിൽ നീ ഇടി കൊണ്ടു ചാകും എന്നു പറഞ്ഞായിരുന്നു ഈ രണ്ടു സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി”.

ബസ് യാത്ര വൈകുന്നതിനുള്ള അമർഷവും, പകൽ മുഴുവൻ സ്വകാര്യ ബസിലെ ജോലി ചെയ്തുള്ള ക്ഷീണം തീർക്കാൻ “രണ്ടെണ്ണം അടിച്ചതും”ആണ് ഇവരെ പ്രകോപിതരാക്കിയത്. കെ. എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് സേവനം ലഭിക്കാത്തതിനാൽ ബസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

അവിടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ പോലീസ് സ്റ്റേഷന്റെ വീഡിയോയും, ഏതാനും ചിലരെ പരിശോധിക്കുന്ന വീഡിയോയും ബസിലെ യാത്രികരായ ചില വിദ്യാർത്ഥികൾ എടുത്തതും ഈ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ ചൊടിപ്പിച്ചു.

ആ വിദ്യാർത്ഥികൾക്കും കിട്ടി വയറു നിറയെ അസഭ്യ മഴ.മാന ഹാനിയും, 45 മിനിറ്റോളം പെരുമ്പാവൂരിൽ ഉണ്ടായ സമയ നഷ്ടവും തിക്കും തിരക്കും എല്ലാം കൂടി ചേർന്നപ്പോൾ ആനവണ്ടി യാത്രക്കാർ ശരിക്കും വട്ടം കറങ്ങി.

ഇതിനിടയിൽ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തി കണ്ടക്ടർ ആളെ ഇറക്കുമ്പോഴും ഇറങ്ങുന്നവരെ നോക്കി മദ്യ ലഹരിയിൽ ആ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് “ഫോൺ എടുത്തിട്ടുണ്ടെങ്കിൽ നാളെ തിരിച്ചുകൊടുക്കണേ യെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു”.

അത് കോതമംഗലം ഗവ. താലൂക്ക് ആശുപത്രിപ്പടിയിൽ അവർ ഇരുവരും ഇറങ്ങുന്നതുവരെ നീണ്ടു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല,നിലനിൽപ്പും തൃശങ്കുവിൽ;മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ ഉദാരമനസ്‌കരുടെ സഹായം തേടുന്നു

Published

on

By

മറയൂർ;വേറിട്ട പ്രവർത്തന ശൈലിയും സേവന സന്നദ്ധതയും മൂലം ജനഹൃദയങ്ങളിൽ ഇടം പിടിച്ച മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ നിലനിൽപ്പിനായി ഉദാരമനസ്‌കരുടെ സഹായം തേടുന്നു.

പിന്നേക്ക മേഖലകളിൽ നിന്നുള്ള ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് സ്ഥാപന നടത്തിപ്പുകാർ നൽകുന്ന സൂചന.


മറയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പിന്നോക്ക മേഖലകളിലെ കുട്ടികളെ വിദ്യാഭ്യസം നൽകി,സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞ അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സെന്റ് ജോസഫസ് ബാലഭവൻ.

കുട്ടികൾക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യവും മകിച്ച സംഭരക്ഷണണവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.അന്തേവാസികളുടെ കലാ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുപ്പിയ്ക്കുന്നതിനും ഇവിടുത്തെ സിസ്റ്റേഴസ് നടത്തിവരുന്ന ഇടപെടലുകൾ ഇതിനകം തന്നെ പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

അന്തേവാസികളിൽ ഏറെയും ഗോത്ര വർഗ്ഗ വിഭാഗക്കാരാണ്.സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന നാമാത്രമായ ഗ്രാന്റും സുമനസുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും മാത്രമാണ് ബാലഭവൻ ഇതുവരെ പ്രവർത്തിച്ചുവന്നിരുന്നത്.

ഇപ്പോൾ 88 കുട്ടികൾ ഇവിടെ അന്തേവാസികൾ ആയിട്ടുണ്ട്.എല്ലാവരും എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ.വരും വർഷങ്ങളിലും പുതുതായി കുട്ടികൾ എത്തുമെന്നും ഇതോടെ അന്തേവാസികളുടെ എ എണ്ണം ഇനിയും ഉയരുമെന്നുമാണ് ബാലഭവൻ അധികൃതരുടെ കണക്കുകൂട്ടൽ.

ഈ സ്ഥിതിയിൽ ബാലഭവന്റെ നടത്തിപ്പിന് പുറമെനിന്നുള്ള സാമ്പത്തീക സഹായം അനിവാര്യമാണ്.ഇക്കാര്യത്തിൽ സാഹയമനസ്ഥിയുള്ളവരിലാണ് ബാലഭവൻ നടത്തിപ്പുകാരുടെ പ്രതീക്ഷ.സിസ്റ്റർ ആനീസ് സ്‌കറിയ,സിസ്റ്റർ ലിയോ പോൾഡ്,സിസ്റ്റർ വിനിയ തെരേസ,സിസ്റ്റർ ആനീസ് മാത്യു എന്നിവരാണ് ഇപ്പോഴത്തെ ബാലഭവന്റെ ചുമതലക്കാർ.

സമീപത്തുതന്നെ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് എൽ പി സ്്കൂളിലാണ് ബലാഭവനിൽ നിന്നുള്ള കുട്ടികൾ പഠിയ്ക്കുന്നത്.ഇതിനകം ബാലഭവനിൽ അന്തേവാസികളായിരുന്ന ആയിരക്കണക്കിന് കുട്ടികൾ ഈ സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിട്ടുണ്ട്.അടുത്തിടെ സ്‌കൂളിന്റെ 50-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.

വീഡിയോ കാണാം

 

 

Continue Reading

latest news

മദ്യപിച്ചെത്തി, മാതൃസഹോദരിയെ ഉപദ്രവിയ്ക്കാൻ ശ്രമം, വാക്കേറ്റം അവസാനിച്ചത്  കയ്യാങ്കളിയിൽ . സഹോദന്മാരിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.മൂത്ത സഹോദരൻ പോലീസ് കസ്റ്റഡിയിൽ

Published

on

By

മറയൂർ ; മദ്യപിച്ചെത്തി,മാതൃസഹോ ദരിയെ ഉപദ്രവിയ്ക്കാൻ ശ്രമം, വാക്കേറ്റം അവസാനിച്ചത്  കയ്യാങ്കളിയിൽ . സഹോദന്മാരിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.മൂത്ത സഹോദരൻ പോലീസ് കസ്റ്റഡിയിൽ.
മറയൂർ ഇന്ദിരാനഗറിൽ മാതൃസഹോദരി ബാലമണിയ് ക്കൊപ്പം താമസിച്ചുവന്നിരുന്ന ജഗൻ (37) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ അരുണി (40) നെ  മറയൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാത്രി 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല.
മദ്യപിച്ചെത്തിയ ജഗൻ ബാലാമണിയെ അസഭ്യം പറയുകയു അക്രമിയ്ക്കാൻ മുതിരുകയുമായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന അരുൺ  തടയാൻ ശ്രമിച്ചെങ്കിലും ജഗൻ പിൻമാറിയില്ല.
തുടർന്ന് ഇരുവരും തമ്മിൽ പിടി വലി നടന്നെന്നും ഇതിനിടയിൽ അരുൺ വാക്കാത്തി കൊണ്ട് ജഗനെ വെട്ടി കൊലപ്പെടുത്തുകയായിരുനെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം അരുണിനെ കസ്റ്റഡിയിൽ എടുത്തു.മൃതദ്ദേഹം മറയൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
മറയൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
Continue Reading

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

Trending

error: Content is protected !!