Connect with us

Local

ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്

Published

on

വാരപ്പെട്ടി; ഓരോ വീട്ടിലും ഓരോ ഔഷധ വൃക്ഷം,സ്കൂളുകളിൽ ഔഷധ തോട്ടം വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിൻ്റെയും, ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്.

ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ, വൃക്ഷതൈകൾ എന്നിവയുടെ വിതരണവും, ആയൂർവേദ പ്രദർശനം, ആരോഗ്യ ബോധവൽക്കരണക്ലാസുകൾ എന്നിവ ഉൾപ്പെടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുക. ഔഷധ വൃക്ഷങ്ങളും തൈകളും നട്ട് മികച്ച നിലയിൽ സംരക്ഷിക്കുന്നവർക്ക് അടുത്ത ആയൂർവേദ ദിനത്തിൽ അവാർഡുകളും നൽകും.


ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഉത്ഘാടനം കമ്യുണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു.
വനിതകളുടെ പാചക മത്സരത്തിൽ പങ്കെടുത്തവർക്ക് ഡോ.അൻജ്ജു ഈപ്പൻ സമ്മാനദാനം നിർവ്വഹിച്ചു.

ആയൂർവേദ വരാചരണ പരിപാടികൾ നംബർ 4 വരെ തുടരും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ.കമ്മിറ്റി ചെയർമാൻ കെ എം സെയ്ത് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാ. കമ്മിറ്റി ചെയർമാൻ ശ്രീ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാ. കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, വാർഡ് മെമ്പർമാരായ കെ കെ ഹുസൈൻ, ദിവ്യ സലി, ഷജി ബെസി എന്നിവർ ആശംസകൾ അർപ്പിച്ചു.

കുടുംബശ്രീ ചെയർപേഴ്സൺ ധന്യ സന്തോഷ് ചടങ്ങിന് നന്ദി പറഞ്ഞു. ആയുർവേദ ആഹാരരീതികളും നൂതന ആശയങ്ങളും എന്ന വിഷയത്തിൽ വാരപ്പെട്ടി ആയുർവേദ മെഡിക്കൽ ഓഫീസർ ആയ ഡോ. ധന്യ വേലായുധൻ ക്ലാസ് എടുത്തു.

കുടുംബശ്രീ അംഗങ്ങൾക്കായി മഹാനസരസം എന്ന പാചക മത്സരം നടത്തി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനം നൽകി അനുമോദിച്ചു. ആയുർവേദ പ്രദർശനത്തിനും, ക്ലാസിനും നിരവധി പൊതുജനങ്ങൾ പങ്കെടുത്തു. കൂടാതെ വാരപ്പെട്ടി എൽപി സ്കൂളിലെ കുട്ടികൾ പ്രദർശനത്തിൽ വന്ന് മേളയുടെ പൊലിമ വർദ്ധിപ്പിച്ചു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.

പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 

Continue Reading

Trending

error: Content is protected !!