Connect with us

Local

കൊച്ചി-ധനുഷ്‌കോടി ദേശീയ പാത പുനരുദ്ധാരണം; പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി

Published

on

നെൽസൻ പനയ്ക്കൽ

മുവാറ്റുപുഴ; കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കൻ എല്ലാവരും സഹകരണം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എൻ.എച്ച്.എ.എൽ മുഖാന്തിരം അനുവദിച്ച പദ്ധതി എൻ.എച്ച് (0) ഗണത്തിലാണ് അനുവദിക്കപ്പെട്ടത്.


തുടർന്ന് വളരെ വേഗത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു.ആദ്യ ഘട്ടത്തിൽ 3 എ നോട്ടിഫികേഷനും, തൊട്ടു പിന്നാലെ 3 എ നോട്ടിഫിക്കേഷനും (7.12.2023) പുറത്തിറങ്ങി. എന്നാൽ തുടർന്ന് 3 ഡി വിജ്ഞാപനത്തിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ചെയ്യുന്ന സി.എ.എൽ.എ (കൊപീറ്റണ്ട് അതോറിറ്റി ഫോർ ലാൻ്റ് അക്വിസിഷൻ) യ്ക്കായില്ല.

എൻ.എച്ച്.എ.എൽ പല പ്രാവശ്യം സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞ മാർച്ച് മാസം തന്നെ പദ്ധതിയാരംഭിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തിയിരുന്നു. 2024 ജനുവരി 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഇക്കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

2024 ഫെബ്രുവരി മാസം 5ന് ആയിരുന്നു 3ഡി വിജ്ഞാപനത്തിനായി കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ അത് പൂർത്തീകരിച്ചില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം ഭൂമി ഏറ്റെടുക്കലിനും, പദ്ധതി തുകയ്ക്കുമായി നിശ്ചയിച്ചിരുന്ന തുക കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചിരുന്നതിൽ നിന്നും ചിലവാക്കുവാനുള്ള സാധ്യതകൾ ഇതോടെ ഇല്ലാതായി.പിന്നീട് പുതിയ സാമ്പത്തിക വർഷത്തിൽ (2024-25) ഏപ്രിൽ അവസാനത്തോടെയാണ് 3ഡി വിജ്ഞാപനത്തിനായുള്ള ഡേറ്റ എൻ.എച്ച്.എ.എല്ലിയ്ക്ക് നൽകുന്നത്.

ഈ ഘട്ടത്തിൽ സാമ്പത്തിക വർഷം മാറിയതിനാൽ പദ്ധതി തുകക്ക് വേണ്ടി വീണ്ടും മന്ത്രാലയത്തിൻ്റെ അനുമതി ലഭ്യമാക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനായി നിശ്ചിയച്ചതുക റഫ് എസ്റ്റിമേറ്റ് ആയി കണക്കുകൂട്ടിയത് വളരെ അധികമാണെന്ന് വിലയിരുത്തിയതും, ആയതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തിൽ അനുവദിക്കപ്പെട്ടതിനത്രയും തുക കണ്ടെത്താൻ കഴിയില്ല എന്ന തീരുമാനവും വിലങ്ങുതടിയായി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും, എൻ.എച്ച്.എ.എൽ ചെയർമാനുമായും ചർച്ച നടത്തുകയും, പാർലമെൻ്റിൽ വിഷയമവതരിപ്പിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ 3 സാധ്യതകൾ തേടുന്നതിനായി എൻ.എച്ച്.എ.എൽ തീരുമാനിച്ചു.

1) റഫ് എസ്റ്റിമേറ്റിൽ കുറവ് വരുമോയെന്ന് സൂക്ഷ്മ പരിശോധന നടത്തുക.
2) ചിലവ് കുറയ്ക്കാൻ പുതിയ അലൈൻമെൻ്റ് കണ്ടെത്തുക
3)സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും 50% ചിലവ് ആവശ്യപ്പെടുക.

ഇതിൽ ഒന്നാമത്തെ സാധ്യത പരിശോധിച്ച് ഉറപ്പുവരുത്തി പദ്ധതി മുന്നോട്ട് പോകുക എന്ന നിലപാട് ആണ് താൻ സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാതെ സമയം പാഴാക്കി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിക്കപ്പെട്ട തുക ചിലവഴിക്കാത്തതിന് വലിയ വില നൽകേണ്ടി വന്നിരിക്കുകയാണിപ്പോൾ.

ഈ ഘട്ടത്തിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ച് കേന്ദ്ര സർക്കാരിനെ കൊണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കാൻ എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും,നാടിൻ്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു. മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഒപ്പമുണ്ടായിരുന്നു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.

പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 

Continue Reading

Trending

error: Content is protected !!