Connect with us

Local

മൂന്നാർ മറയൂർ റോഡിൽ പടയപ്പ; നയമാക്കാട് എസ്റ്റേറ്റിൽ കൃഷിനാശം

Published

on

ഇടുക്കി; മൂന്നാർ മറയൂർ റോഡിൽ പടയപ്പയിറങ്ങി.നയമക്കാട് എസ്റ്റേറ്റിലെ കൃഷി നശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് പടയപ്പ ജനവാസമേഖലയിലിറങ്ങിയത്.

അല്പസമയം റോഡിൽ നിലയുറപ്പിച്ച ശേഷം സമീപമുണ്ടായിരുന്ന നയമക്കാട് എസ്റ്റേറ്റിലേക്ക് കയറുകയും വാഴ ഉൾപ്പടെയുള്ള കൃഷികൾ നശിപ്പിക്കുകയുമായിരുന്നു.


ആനക്ക് മതപാടുള്ളതായി കണ്ടത്തിയതിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ നേതൃത്തത്തിൽ പ്രിത്യക സംഘം ആനയെ നിരീക്ഷിച്ച് വരുകയാണ്.കാട്ടിലേക്ക് കയറിയ ആനയെ തുരത്താനുള്ള ശ്രമം ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.

Continue Reading

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

latest news

മറയൂർ പള്ളനാട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു;രണ്ട് പേർക്ക് പരിക്ക്

Published

on

By

മറയൂർ;സ്വകാര്യബസും കാറും കൂട്ടിയിടിച്ചു.രണ്ട് പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ മറയൂര്‍ പള്ളനാടാണ് സംഭവം.മൂന്നാറില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന വേണാട് ബസും നാമക്കല്ലില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ ആടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.

പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 

Continue Reading

Trending

error: Content is protected !!