latest news
ട്രാഫിക് നിയമലംഘനങ്ങളുടെ നടപടികൾ തീർപ്പാക്കാം ; അദാലത്ത് 6 നു അവസാനിക്കും

കോതമംഗലം ; മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ – ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതു ജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽ നിന്നും അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്.
4 ന് ആരംഭിച്ച അദാലത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ – സലിം വിജയകുമാർ അറിയിച്ചു.
സെൻട്രൽ സോൺ 2 – ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലെ എല്ലാ ആർടിഒ , സബ് ആർടി ഓഫീസുകളിലുമായാണ് രണ്ടുദിവസമായി ഈ മെഗാ അദാലത്തുകൾ നടന്നു വരുന്നത് .
കോടതികളിലേക്കു പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ള ഇ-ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളും ഈ അദാലത്തിൽ തീർപ്പാക്കാൻ അവസരമുണ്ട്..
മോട്ടോർ വാഹന വകുപ്പും ,പോലീസ് വകുപ്പും E-ചലാൻ മുഖേനെയും എ ഐ ക്യാമറ വഴിയും കണ്ടെത്തിയിട്ടുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം വിവിധ കാരണങ്ങളാൽ ഓൺലെയിനായും നേരിട്ടും പിഴയടക്കാൻ സാധിക്കാത്തവർക്കും ,
നിലവിൽ പിഴ അടക്കാതെ വെർച്യുൽ കോടതിയിൽ ഉള്ളതും,കൂടാതെ അവിടെ നിന്നും റെഗുലർ കോടതികളിലേക്ക് മാറ്റിയിട്ടുള്ളതുമായ കേസുകളിൽ നാളിതുവരെ പിഴ അടച്ചു തീർപ്പാക്കാൻ സാധിക്കാത്തവർക്കായി കോതമംഗലം മിനി സിവിൽ സ്റ്റേഷനിലുള്ള സബ് ആർടിഒ ഓഫിസിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറിൽ മെഗാ അദാലത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.
പിഴയൊടുക്കുന്നതിനായി പൊതുജന സൗകര്യാർത്ഥം 2025 കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ അദാലത്ത് നാളെ അവസാനിക്കും. പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ് . ഫെബ്രുവരി 4 ന് തുടങ്ങിയ അദാലത്തിൽ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
കോതമംഗലത്തു അദാലത്തു തുടങ്ങി രണ്ടാം ദിവസം നാല് മണി വരെ മോട്ടോർ വാഹന വകുപ്പിന്റെ 148 ചാലാനുകളിൽ നിന്നായി 109500 രൂപയും പോലീസ് ഡിപ്പാർട്മെന്റിന്റെ 69 ചാലാനുകളിൽ നിന്നായി 51250 രൂപയും ഇത് വരെ തീർപ്പാക്കി.
latest news
വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല,നിലനിൽപ്പും തൃശങ്കുവിൽ;മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ ഉദാരമനസ്‌കരുടെ സഹായം തേടുന്നു

മറയൂർ;വേറിട്ട പ്രവർത്തന ശൈലിയും സേവന സന്നദ്ധതയും മൂലം ജനഹൃദയങ്ങളിൽ ഇടം പിടിച്ച മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ നിലനിൽപ്പിനായി ഉദാരമനസ്‌കരുടെ സഹായം തേടുന്നു.
പിന്നേക്ക മേഖലകളിൽ നിന്നുള്ള ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് സ്ഥാപന നടത്തിപ്പുകാർ നൽകുന്ന സൂചന.
മറയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പിന്നോക്ക മേഖലകളിലെ കുട്ടികളെ വിദ്യാഭ്യസം നൽകി,സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞ അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സെന്റ് ജോസഫസ് ബാലഭവൻ.
കുട്ടികൾക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യവും മകിച്ച സംഭരക്ഷണണവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.അന്തേവാസികളുടെ കലാ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുപ്പിയ്ക്കുന്നതിനും ഇവിടുത്തെ സിസ്റ്റേഴസ് നടത്തിവരുന്ന ഇടപെടലുകൾ ഇതിനകം തന്നെ പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
അന്തേവാസികളിൽ ഏറെയും ഗോത്ര വർഗ്ഗ വിഭാഗക്കാരാണ്.സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന നാമാത്രമായ ഗ്രാന്റും സുമനസുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും മാത്രമാണ് ബാലഭവൻ ഇതുവരെ പ്രവർത്തിച്ചുവന്നിരുന്നത്.
ഇപ്പോൾ 88 കുട്ടികൾ ഇവിടെ അന്തേവാസികൾ ആയിട്ടുണ്ട്.എല്ലാവരും എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ.വരും വർഷങ്ങളിലും പുതുതായി കുട്ടികൾ എത്തുമെന്നും ഇതോടെ അന്തേവാസികളുടെ എ എണ്ണം ഇനിയും ഉയരുമെന്നുമാണ് ബാലഭവൻ അധികൃതരുടെ കണക്കുകൂട്ടൽ.
ഈ സ്ഥിതിയിൽ ബാലഭവന്റെ നടത്തിപ്പിന് പുറമെനിന്നുള്ള സാമ്പത്തീക സഹായം അനിവാര്യമാണ്.ഇക്കാര്യത്തിൽ സാഹയമനസ്ഥിയുള്ളവരിലാണ് ബാലഭവൻ നടത്തിപ്പുകാരുടെ പ്രതീക്ഷ.സിസ്റ്റർ ആനീസ് സ്‌കറിയ,സിസ്റ്റർ ലിയോ പോൾഡ്,സിസ്റ്റർ വിനിയ തെരേസ,സിസ്റ്റർ ആനീസ് മാത്യു എന്നിവരാണ് ഇപ്പോഴത്തെ ബാലഭവന്റെ ചുമതലക്കാർ.
സമീപത്തുതന്നെ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് എൽ പി സ്്കൂളിലാണ് ബലാഭവനിൽ നിന്നുള്ള കുട്ടികൾ പഠിയ്ക്കുന്നത്.ഇതിനകം ബാലഭവനിൽ അന്തേവാസികളായിരുന്ന ആയിരക്കണക്കിന് കുട്ടികൾ ഈ സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിട്ടുണ്ട്.അടുത്തിടെ സ്‌കൂളിന്റെ 50-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.
വീഡിയോ കാണാം
latest news
മദ്യപിച്ചെത്തി, മാതൃസഹോദരിയെ ഉപദ്രവിയ്ക്കാൻ ശ്രമം, വാക്കേറ്റം അവസാനിച്ചത് കയ്യാങ്കളിയിൽ . സഹോദന്മാരിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.മൂത്ത സഹോദരൻ പോലീസ് കസ്റ്റഡിയിൽ
latest news
എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.
-
Uncategorized7 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local9 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news7 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local8 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized7 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local8 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു